പനി ബാധിച്ച് മരിച്ച 11 മാസം പ്രായമുള്ള കുഞ്ഞിനും കോവിഡ്; സംസ്ഥാനത്ത് മരണം 83 ആയി

കേരളത്തിൽ കോവിഡ് മരണ സംഖ്യ ഉയരുന്നു. മലപ്പുറത്ത് പനി ബാധിച്ച് മരിച്ച 11 മാസം പ്രായമുള്ള കുഞ്ഞിന് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം പുളിക്കൽ സ്വദേശി റമീസിന്റെ 11 മാസം പ്രായമുള്ള കുഞ്ഞ് ആസ്യ അമാനയാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് മരണം 83 ആയി.

മരിച്ച കുഞ്ഞും കുടുംബവും വിദേശത്ത് നിന്ന് തിരിച്ചെത്തിയതായിരുന്നു. ശനിയാഴ്ച വൈകുന്നേരമാണ് കുഞ്ഞിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാത്രിയോടെയായിരുന്നു മരണം. മരണ ശേഷം നടത്തിയ ആൻ്റിജൻ പരിശോധനയിലും പിസിആർ പരിശോധനയിലും കുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു.

കുഞ്ഞിൻ്റെ ആറ് ബന്ധുക്കൾക്കും അസുഖം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ മഞ്ചേരി, കോഴിക്കോട് മെഡിക്കൽ കോളജുകളിലെ കൊവിഡ് ചികിത്സ കേന്ദ്രങ്ങളിലേക്ക് മാറ്റി.

ഇന്ന് രണ്ടു കോവിഡ് മരണം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. ആലുവ കീഴ്മാട് സ്വദേശി സി കെ ഗോപി (70) കോവിഡ് മൂലം ഇന്ന് രാവിലെ മരിച്ചത്. കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ‍