കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താന്‍ അഭിപ്രായം പറയാനില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. പാര്‍ട്ടി ഭാരവാഹിത്വം വഹിക്കുന്നവര്‍ അഭിപ്രായം പറയരുതെന്നാണ് എഐസിസി നിര്‍ദേശം. ഉത്തരവാദപ്പെട്ട സ്ഥാനത്ത് ഇരിക്കുന്ന ആളെന്ന നിലയില്‍ താന്‍ അത് പാലിക്കുമെന്നും വി.ഡി.സതീശന്‍ പറഞ്ഞു.
രമേശ് ചെന്നിത്തലയ്ക്ക് ചെന്നിത്തലയുടെ അഭിപ്രായം പറയാം.മറ്റ് നേതാക്കള്‍ക്കും അവരുടെ അഭിപ്രായം പറയാമെന്നും വി ഡി സതീശന്‍ പറഞ്ഞു
Read more
ഒക്ടോബര്‍ 17-ന് പാര്‍ട്ടി ദേശീയ അധ്യക്ഷനെ തെരഞ്ഞെടുക്കുകയും 19-ന് ഫലം പ്രഖ്യാപിക്കുകയും ചെയ്യും. ഏറെ നാളുകള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്.