വര്‍ഗീയതയാണ് സിപിഎമ്മിന്റെ തുറുപ്പ് ചീട്ട്; പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന വര്‍ഗീയത പ്രചരിപ്പിക്കുന്നുവെന്ന് വിഡി സതീശന്‍ 

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പരസ്യപ്രചരണം ഇന്ന് അവസാനിക്കാനിരിക്കെ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന വര്‍ഗീയതയാണ് സിപിഎം തിരഞ്ഞെടുപ്പില്‍ പ്രചരിപ്പിക്കുന്നതെന്ന് വിഡി സതീശന്‍ പറഞ്ഞു.

വര്‍ഗീയതയാണ് സിപിഎമ്മിന്റെ തുറുപ്പ് ചീട്ടെന്നും അത് നിലമ്പൂരില്‍ വിലപ്പോവില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. പിറവം ഉപതിരഞ്ഞെടുപ്പില്‍ പിണറായി തിരുകേശം പരാമര്‍ശം നടത്തി. നിലമ്പൂരില്‍ അത് പറയില്ല അതിനുള്ള ധൈര്യമുണ്ടോയെന്നും സതീശന്‍ ചോദിച്ചു.

Read more

യുഡിഎഫ് ഉയര്‍ത്തിയത് രാഷ്ട്രീയ വിഷയങ്ങളാണെന്നും പ്രതിപക്ഷം ഉയര്‍ത്തിയ ഏഴ് ജനകീയ പ്രശ്നങ്ങള്‍ക്ക് എല്‍ഡിഎഫ് മറുപടി പറഞ്ഞില്ല എന്നും വി ഡി സതീശന്‍ ആരോപിച്ചു. എല്‍ഡിഎഫ് പ്രധാന വിഷയങ്ങളില്‍ നിന്ന് ശ്രദ്ധമാറ്റുന്നുവെന്നും സതീശന്‍ കുറ്റപ്പെടുത്തി.