കേരളത്തിൽ ഇന്ന് 121 പേർക്ക് കോവിഡ്; അഞ്ച് പേർക്ക് സമ്പർക്കത്തിലൂടെ രോ​ഗം

കേരളത്തിൽ ഇന്ന് പുതിയ 121 പേർക്ക് കൂടി കോവിഡ് 19 രോ​ഗബാധ സ്ഥിരീകരിച്ചു. 79 പേര്‍ രോഗമുക്തി നേടി. തുടർച്ചയായി പതിനൊന്നാം ദിവസവും നൂറിലേറെ രോ​ഗിബാധ റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്ത് രോ​ഗികളുടെ എണ്ണം ഉയർന്നു

78 പേര്‍ വിദേശത്തു നിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് 26 പേര്‍. സമ്പര്‍ക്കം വഴി 5 പേര്‍. ആരോഗ്യ പ്രവര്‍ത്തകര്‍ മൂന്നുപേര്‍. സിഐഎസ്എഫുകാര്‍ ഒന്‍പത് പേര്‍.

തൃശൂര്‍ 26, കണ്ണൂര്‍ 14, മലപ്പുറം 13, പത്തനംതിട്ട 13, പാലക്കാട് 12, കൊല്ലം 11, കോഴിക്കോട് ഒമ്പത്, ആലപ്പുഴ, എറണാകുളം, ഇടുക്കി അഞ്ചുവീതം, കാസര്‍ഗോ‍ഡ്, തിരുവനന്തപുരം നാലുവീതം എന്നിങ്ങനെയാണ് ഇന്ന് പോസിറ്റീവായവരുടെ ജില്ല തിരിച്ച കണക്ക്.

കഴിഞ്ഞ 24 മണിക്കൂറിൽ 5244 സാമ്പിളുകൾ പരിശോധിച്ചു. ഇതുവരെ 4311 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 2057 പേരാണ് ചികിത്സയിലുള്ളത്. 2662 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്. 286 പേരെ ഇന്ന് ആശുപത്രിയിലേക്ക് മാറ്റി. എല്ലാ ഇനത്തിലുമായി 2,64,727 പേരിൽ നിന്നും സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു.