മേല്‍ക്കോടതിയില്‍ നിന്നും സ്‌റ്റേ ലഭിച്ചില്ലങ്കില്‍ വയനാട്ടില്‍ ഉടന്‍ ഉപതിരഞ്ഞെടുപ്പ്

രാഹുല്‍ഗാന്ധിക്കെതിരായ സൂറത്ത് കോടതി വിധിക്ക് മേല്‍ക്കോടതിയില്‍ നിന്നും സ്‌റ്റേ ലഭിച്ചില്ലങ്കില്‍ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് ഉടനെന്ന് സൂചന. സ്റ്റേ ലഭിച്ചില്ലങ്കില്‍ ഉടന്‍ തന്നെ ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങുമെന്നാണ് സൂചന.

രാഹുലിനെ അയോഗ്യനാക്കിക്കൊണ്ടുള്ള ലോക്‌സഭാ സെക്രട്ടറിയേറ്റിന്റെ വിജ്ഞാപനത്തില്‍ വയനാട് ലോക്‌സഭാ മണ്ഡലം ഒഴിഞ്ഞുകിടക്കുകയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ , രാഷ്ട്പതി പ്രധാനമന്ത്രി എന്നിവരുടെ ഓഫീസ് ഇവിടേക്കൊക്കെ വിജ്ഞാപനത്തിന്റെ കോപ്പി അയച്ചിട്ടുമുണ്ട്.

സൂറത്ത് കോടതിവിധിക്ക് സ്‌റ്റേ അനുവദിച്ചില്ലങ്കില്‍ വയനാട്ടില്‍ നിന്നും വെറേ നേതാക്കളാരങ്കിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കേണ്ടിവരും. ഇത് കോണ്‍ഗ്രസിന് വലിയ തലവേദനയാണ് ഉണ്ടാക്കുന്നത്.