രാഹുല്‍ നയിക്കുന്ന ഭാരത് ജോഡോ യാത്ര എറണാകുളം ജില്ലയില്‍

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് എറണാകുളം ജില്ലയില്‍. രാവിലെ ആറരയ്ക്ക് കുമ്പളം ടോള്‍ പ്ലാസയില്‍ നിന്ന് ആരംഭിച്ച ആദ്യഘട്ട പര്യടനം ഇടപ്പള്ളിയിലെത്തി. ഉച്ചയ്ക്ക് ഒരുമണിക്ക് കളമശേരി ഞാലകം കണ്‍വെന്‍ഷന്‍ സെന്ററില്‍ വിവിധ മേഖലയിലെ പ്രമുഖരുമായി രാഹുല്‍ഗാന്ധി കൂടിക്കാഴ്ച നടത്തും.

തുടര്‍ന്ന് ഐടി പ്രഫഷനുകളുമായി സംവദിക്കുന്ന രാഹുല്‍ ഗാന്ധി ട്രാന്‍സ്‌ജെന്‍ഡര്‍ പ്രതിനിധികളുമായും ചര്‍ച്ച നടത്തും. നാല് മണിക്ക് ഇടപ്പള്ളി ടോള്‍ ജംക്ഷനില്‍ നിന്ന് പുനരാരംഭിക്കുന്ന ജാഥ ഏഴിന് ആലുവ സെമിനാരിപടിയില്‍ സമാപിക്കും.

Read more

രണ്ടാംദിനം രാവിലെ ആലുവയില്‍ നിന്നാരംഭിക്കുന്ന യാത്ര ഉച്ചയോടെ തൃശൂര്‍ ജില്ലയിലേക്ക് പ്രവേശിക്കും