ഇതുവരെ ചെയ്ത ദേശദ്രോഹത്തിന് പ്രായശ്ചിത്തം ചെയ്യാം; കോടിയേരിയെ ആർഎസ്എസിലേക്ക് ക്ഷണിച്ച് ബി.ഗോപാലകൃഷ്ണൻ

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ആർ.എസ്.എസിലേക്ക് സ്വാഗതം ചെയ്ത് ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണൻ. തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ക്ഷണം.

നാളിത് വരെ ചെയ്ത ദേശദ്രോഹത്തിന് പ്രായശ്ചിത്തം ചെയ്യാനും ഇന്ത്യ വേണൊ, ചൈന വേണൊ എന്ന സംശയം തീർക്കാനും പോളിറ്റ് ബ്യൂറോ അംഗം എസ്ആർപിയെ പോലെ മൂല്യാധിഷ്ഠിത ജീവിതം നയിക്കാനും ആർഎസ്എസിൽ വരുന്നതോടെ താങ്കൾക്ക് കഴിയുമെന്നും കുറിപ്പിൽ പറയുന്നു.

ആർ.എസ്.എസുകാരനായിരുന്നുവെന്ന് എസ്ആർപി അഭിമാനത്തോടെ പറഞ്ഞ സാഹചര്യത്തിൽ എകെജി സെന്റെറിലെ മറ്റ് അംഗങ്ങൾക്കും ഇത് പ്രചോദനമാകുമെന്നും ​ഗോപാലകൃഷ്ണൻ കുറിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പ്

കൊടിയേരി ബാലകൃഷ്ണനെ RSS ലേക്ക് ക്ഷണിക്കുന്നു. നാളിത് വരെ ചെയ്ത ദേശദ്രോഹത്തിന് പ്രായ ശ്ഛിത്തം ചെയ്യാനും, ഇന്ത്യ വേണൊ, ചൈന വേണൊ എന്ന സംശയം തീർക്കാനും, പോളിറ്റ് ബ്യൂറോ അംഗം SRP യെ പോലെ മൂല്യാധിഷ്ഠിത ജീവിതം നയിക്കാനും RSS ൽ വരുന്നതോടെ താങ്കൾക്ക് കഴിയും. RSS കാരനായിരുന്നുവെന്ന് SR P അഭിമാനത്തോടെ പറഞ്ഞ സാഹചര്യത്തിൽ AKG സെൻ്റെറിലെ മറ്റ് അംഗങ്ങൾക്കും ഇത് പ്രചോദനമാകും. ഇന്ന് നിലവിലുള്ളവരും, നാളെ വരുവാനുള്ള വരും എന്നതാണ് RSS ൻ്റെ കാഴ്ചപ്പാട്..

കൊടിയേരി ബാലകൃഷ്ണനെ RSS ലേക്ക് ക്ഷണിക്കുന്നു. നാളിത് വരെ ചെയ്ത ദേശദ്രോഹത്തിന് പ്രായ ശ്ഛിത്തം ചെയ്യാനും, ഇന്ത്യ വേണൊ, ചൈന…

Posted by ADV. B.Gopalakrishnan on Saturday, August 1, 2020