തൃത്താലയില്‍ വാഹനപരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥനെ കാറിടിച്ച് വീഴ്ത്തി ശരീരത്തിലൂടെ വാഹനം കയറ്റിയിറക്കിയ സംഭവത്തില്‍ പ്രതി പിടിയില്‍. ഞാങ്ങാട്ടിരി സ്വദേശിയായ അലനെയാണ് തൃത്താല പൊലീസ് കസ്റ്റഡിയിലെടുത്തത്. പട്ടാമ്പിയില്‍ നിന്നാണ് തൃത്താല പൊലീസ് അലനെ കസ്റ്റഡിയിലെടുത്തത്.
ശനിയാഴ്ച രാത്രി 10.30ഓടെയാണ് സംഭവം നടന്നത്. മംഗലം ഭാഗത്ത് പുഴയുടെ സമീപം നിറുത്തിയിട്ടിരുന്ന കാര്‍ പൊലീസ് സംഘത്തിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കായി കാറിന് സമീപത്ത് എത്തുകയായിരുന്നു. എന്നാല്‍ പൊലീസിനെ കണ്ടതോടെ കാര്‍ അതിവേഗം പിന്നോട്ടെടുത്തു.
കാറിന് പിന്നിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഒഴിഞ്ഞുമാറിയെങ്കിലും കാറിന്റെ മുന്നില്‍പ്പെട്ട എസ്‌ഐ ശശികുമാറിനെയും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനെയും ഇടിച്ചുവീഴ്ത്തി കാര്‍ മുന്നോട്ട് പാഞ്ഞു. ശശികുമാറിന്റെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കിയതായി സഹപ്രവര്‍ത്തകര്‍ പറയുന്നു.
Read more
തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കാര്‍ ഞാങ്ങാട്ടിരി സ്വദേശി അഭിലാഷിന്റേതാണെന്ന് കണ്ടെത്തി. അന്വേഷണസംഘം അഭിലാഷിന്റെ വീട്ടിലെത്തിയപ്പോള്‍ അലന്‍ അവിടെയുണ്ടായിരുന്നില്ല. എന്നാല്‍ വാഹനം വീട്ടിലുണ്ടായിരുന്നു. കാര്‍ വീട്ടിലേക്കെത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അലനെ പട്ടാമ്പിയില്‍ നിന്ന് പിടികൂടിയത്.