വാഹനാപകടം: മാധ്യമപ്രവര്‍ത്തകനും നടനുമായ ജോസ് തോമസ് അന്തരിച്ചു

മാധ്യമപ്രവര്‍ത്തകനും നാടക നടനുമായ ജോസ് തോമസ് (58) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ കിളിമാനൂരിലുണ്ടായ വാഹനാപകടത്തെതുടര്‍ന്നാണ അന്ത്യം. ദയ, ഉണ്ണിക്കുട്ടന് ജോലി കിട്ടി തുടങ്ങിയ നിരവധി സിനിമകളിലും ഒട്ടേറെ ടെലിഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. അന്‍പതിലേറെ സിനിമകളില്‍ അസോസിയേറ്റ് ഡയറക്ടറായിരുന്നു. നിരവധി നാടകങ്ങളും ടെലിവിഷന്‍ ഡോക്യുമെന്ററികളും സംവിധാനകനാണ്. ഏഷ്യാനെറ്റ് ന്യൂസില്‍ ദീര്‍ഘകാലം മാധ്യമപ്രവര്‍ത്തകനായി ജോലി ചെയ്തിരുന്നു. സംസ്‌കാരം പിന്നീട്.

ക്യാമറാമാന്‍ വേണുവിന്റെ പിതാവിന്റെ ശവസംസ്‌കാരം കഴിഞ്ഞു ഏറ്റുമാനൂരില്‍ നിന്ന് വരുന്ന വഴി എംസി റോഡില്‍ വച്ചാണ് അപകടമുണ്ടായത്. ജോസ് മുന്‍ സീറ്റിലായിരുന്നു ഇരുന്നിരുന്നത്. അപകട സമയത്ത് കാറിലുണ്ടായിരുന്ന മറ്റുള്ളവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.

കോട്ടയം കുടമാളൂര്‍ സ്വദേശിയാണ്. ഭാര്യ-സെലിന്‍, മക്കള്‍-ക്രിസ്റ്റി, ദിയ