അന്തർ സംസ്ഥാന തൊഴിലാളികളോട് വാടക ചോദിച്ചു; കെട്ടിട ഉടമകള്‍ക്ക് എതിരെ നിയമനടപടി

ലോക്ക്ഡൗണ്‍ കാലത്ത് വാടക ചോദിക്കുന്ന കെട്ടിട ഉടമകള്‍ക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കണ്ണൂര്‍ ജില്ലാ ലേബര്‍ ഓഫീസര്‍. കെട്ടിട ഉടമകള്‍ക്ക് എതിരെ കേസ് ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും ലേബര്‍ ഓഫീസര്‍ വ്യക്തമാക്കി.

അന്തർ സംസ്ഥാന തൊഴിലാളികളോട് കെട്ടിട ഉടമകള്‍ വാടക ചോദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ നപടി.

Read more

വാടക കെട്ടിടങ്ങളില്‍ നിന്ന് അന്തർ സംസ്ഥാന തൊഴിലാളികളെ ഇറക്കി വിടുന്നത് അനുവദിക്കില്ലെന്ന് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ പരിഹാരമുണ്ടാക്കണമെന്ന് മുഖ്യമന്ത്രി കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.