കോതമംഗലത്ത് നിന്ന് 13കാരിയെ കാണാതായി; അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

കോതമംഗലത്ത് നിന്ന് 13 വയസുള്ള പെണ്‍കുട്ടിയെ കാണാതായതായി പരാതി. കോതമംഗലം ഇഞ്ചൂരില്‍ നിന്നാണ് പെണ്‍കുട്ടിയെ കാണാതായത്. ഇന്ന് വൈകുന്നേരം 3.30ന് ആണ് പെണ്‍കുട്ടിയെ കാണാതായത്. വീട്ടില്‍ നിന്നുമാണ് കുട്ടിയെ കാണാതായതായി പരാതിയുള്ളത്.

ഇഞ്ചൂര്‍ സ്വദേശി പ്രേംകുമാറിന്റെ മകള്‍ അളകനന്ദയാണ് കാണാതായത്. അളകനന്ദ കാണാതാകുന്ന സമയത്ത് പിങ്ക് നിറത്തിലുള്ള വസ്ത്രമാണ് ധരിച്ചിരുന്നത്. പെണ്‍കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ 0485 2862328 എന്ന നമ്പരിലോ 9497987125 എന്ന മൊബൈല്‍ നമ്പരിലോ ബന്ധപ്പെടണമെന്ന് കോതമംഗലം പൊലീസ് അറിയിച്ചു.