നായര്‍ സര്‍വീസ് സൊസൈറ്റിയുടെ 11.98 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി; പരസ്യലേലം പ്രഖ്യാപിച്ച് ആദായ നികുതി വകുപ്പ്

നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ കരയോഗത്തിന്റെ കീഴിലുള്ള സ്വത്തുക്കള്‍ ആദായ നികുതി വകുപ്പ് കണ്ടുകെട്ടി. 1365 നീര്‍ക്കുന്നം അമ്പലപ്പുഴ കരയോഗത്തിന്റെ 17.95 ഏക്കര്‍ ഭൂമിയും ഷോപ്പിങ്ങ് കോപ്ലക്‌സുമാണ് ആദായനികുതി വകുപ്പ് കണ്ടുകെട്ടിയത്. നികുതി കുടിശികയും പലിശയും കൂട്ടിയാണ് സ്വത്തുക്കള്‍ കണ്ടുകെട്ടിയതെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. 11.98 കോടിയുടെ കുടിശിഖയ്ക്ക് തത്തുല്ല്യമായ വസ്തുവകകളാണെ് പിടിച്ചെടുത്തിരിക്കുന്നത്. എങ്ങനെ പിടിച്ചെടുത്തിരിക്കുന്ന സ്വത്തുക്കള്‍ പരസ്യമായി ലേലം ചെയ്യുവാനാണ് വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

ദേശീയപാതയ്ക്ക് സമീപമുള്ള നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ഭൂമിയാണ് ആദായ നികുതി വകുപ്പ് പിടിഴച്ചെടുത്തിരിക്കുന്നത്. കണ്ടുകെട്ടിയ എല്ലാ വസ്തുവകകളില്‍ മേലുള്ള ലേലം മാര്‍ച്ച് 22ന് നടക്കും. എറണാകുളം ഐഎസ് പ്രസ് റോഡിലുള്ളസിആര്‍ ബില്‍ഡിങ്ങിലെ നാലം നിലയിലാണ് പരസ്യലേലം നടക്കുന്നത്. കോടികളുടെ സ്വത്തുക്കള്‍ ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത് ലേലം ചെയ്യുവാനുള്ള തീരുമാനം നായര്‍ സര്‍വീസ് സൊസൈറ്റിക്ക് കനത്ത തിരിച്ചടിയാണ്.