മെയ് 31 ന് മുമ്പ് 10 മാലിന്യസംസ്‌കരണ പ്‌ളാന്റുകള്‍ കമ്മീഷന്‍ ചെയ്യും, ഹരിത ട്രിബ്യുണലിന്റെ ഉത്തരവ് ഗൗരവമായി കാണുന്നു ; എം ബി രാജേഷ്

മെയ് 31 ന് മുമ്പ് 10 മാലിന്യ സംസ്‌കരണ പ്‌ളാന്റുകള്‍ കമ്മീഷന്‍ ചെയ്യുമെന്നും, ഹരിത കര്‍മ്മസേനയുടെ യൂസര്‍ ഫീ നിര്‍ബന്ധമാക്കുമെന്നും തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ്. കൊച്ചി നഗരസസഭക്ക് 100 കോടി പിഴ ചുമത്താനുളള ഹരിത ട്രിബ്യുണലിന്റെ ഉത്തരവ് ഗൗരവത്തോടെ കാണന്നുവെന്നും മന്ത്രി പറഞ്ഞു.

ബ്രഹ്‌മപുരം വിഷയത്തില്‍ സര്‍ക്കാര്‍ വളരെ ഗൗരവമായി തന്നെയാണ് ഇടപെട്ടത് 28000 കോടി രൂപ വിവിധ സംസ്ഥാനങ്ങള്‍ക്ക് പിഴയിട്ടപ്പോള്‍ കേരളത്തെ ട്രിബ്യുണല്‍ ഒഴിവാക്കുകയാണ് ചെയ്തത്. മാലിന്യ സംസ്‌കരണത്തില്‍ കേരളം സ്വീകരിച്ച നടപടികള്‍ക്ക് ട്രിബ്യുണല്‍ നല്‍കിയ അംഗീകാരമായിരുന്നു അത്. അത് കൊണ്ട് തന്നെ ഇപ്പോള്‍ വന്ന ഉത്തരവ് ഗൗരവമായി തന്നെയാണ്‌സര്‍ക്കാര്‍ വീക്ഷിക്കുന്നത്.

ഹരിത കര്‍മ്മസേനയുടെ യൂസര്‍ ഫീസ് നല്‍കിയില്ലങ്കില്‍ അത് വസ്തു നികുതിയോടൊപ്പ ഈടാക്കുമെന്നും മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന നിര്‍ദേശത്തെക്കുറിച്ച് ആലോചിച്ച നടപടിയെുക്കുമെന്നും എം ബി രാജേഷ് പറഞ്ഞു.