വളർത്തുമൃഗങ്ങളെ ‘ആപ്പി’ലാക്കി മൃഗസംരക്ഷണ വകുപ്പ്

കേരളത്തിലെ മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും ജിഐഎസ് (ജ്യോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം) സംവിധാനത്തിലൂടെ രേഖപ്പെടുത്തി ഡിജിറ്റൽ ശേഖരം ഉണ്ടാക്കാനുള്ള നടപടികൾക്കും വകുപ്പു തുടക്കമിട്ടു. ഗൂഗിൾ പ്ലേ സ്റ്റോറിൽ മാത്രമാണു നിലവിൽ ‘ഭൂമിക’യുള്ളത്.

വളർത്തുമൃഗങ്ങളുടെയും അരുമപ്പക്ഷികളുടെയും കണക്കുകൾക്കു പുറമേ കേരളത്തിലെ കാലിസമ്പത്തുമായി ബന്ധപ്പെട്ട സർവ വിവരങ്ങളും മൃഗാശുപത്രികളുമായി ബന്ധപ്പെട്ട വിശദാംശങ്ങളും ആപ്പിലുണ്ടാകും. ഇപ്പോൾ ഉദ്യോഗസ്ഥർക്കു മാത്രമാണ് ആപ് ഉപയോഗിക്കാൻ കഴിയുക. ഓരോ മേഖലയുടെയും അക്ഷാംശവും രേഖാംശവും ഉൾപ്പെടുത്തിയാണു ഡിജിറ്റൽ ഡേറ്റാബെയ്സിനു വകുപ്പു രൂപംകൊടുക്കുന്നത്.

വളർത്തുമൃഗങ്ങളുള്ള വീടുകൾ, മൃഗാശുപത്രികൾ, വകുപ്പ് ഓഫിസുകൾ എന്നിവയെല്ലാം ജിഐഎസ് സംവിധാനത്തിലൂടെ ബന്ധിപ്പിക്കപ്പെടും. എവിടെയെങ്കിലും മൃഗങ്ങൾക്കിടയിൽ രോഗബാധ കണ്ടാൽ പ്രതിരോധ സംവിധാനങ്ങൾ സ്വീകരിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ പുതിയ സംവിധാനം പ്രയോജനപ്പെടും. ഉടൻതന്നെ കന്നുകാലി സെൻസസ് വരുന്നുണ്ട്.

Read more

ഇത്തവണ ടാബ് ഉപയോഗിച്ചാകും വിവരശേഖരണം. സെൻസസ് വിവരങ്ങളും കൂട്ടിച്ചേർക്കുന്നതോടെ ഡിജിറ്റൽ ശേഖരവും ആപ്പും കൂടുതൽ പ്രയോജനപ്പെടുമെന്നാണു പ്രതീക്ഷ.