സംഗീതത്തില്‍ നിന്നും അവധി പ്രഖ്യാപിച്ച് എഡ് ഷീറന്‍

സംഗീത ലോകത്ത് നിന്നും അവധി പ്രഖ്യാപിച്ച് എഡ് ഷീറന്‍. യുകെയില്‍ നടന്ന പരിപാടിക്കിടെയാണ് താന്‍ ഒരു നീണ്ട ഇടവേള എടുക്കുകയാണെന്ന് എഡ് ഷീറന്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം വിവാഹിതനായ താരം തന്റെ ഭാര്യയുടെയും കുടുംബത്തോടൊപ്പവും സമയം ചിെലവഴിക്കാനായാണ് അവധി എടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

2017-ലെ “ഷെയ്പ് ഓഫ് യു” എന്ന സൂപ്പര്‍ഹിറ്റ് മ്യൂസിക് ആല്‍ബത്തോടെയാണ് എഡ് ഷീറന്‍ ലോകം മുഴുവന്‍ ശ്രദ്ധിക്കപ്പെടുന്നത്. 2017-ല്‍ പുറത്തിറങ്ങിയ ഗാനം ലോകം മുഴുവനുമുള്ള ആരാധകരും ഏറ്റെടുത്തു. 2017-ലെ ബെസ്റ്റ് സെല്ലറായിരുന്നു ഗാനം.