ബിഗ് ബജറ്റ് ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ടിലെ ഗാനരംഗം പുറത്തിറങ്ങി

 

 

ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിച്ച് പ്രശസ്ത സംവിധായകന്‍ വിനയന്‍ സംവിധാനം ചെയ്യുന്ന പത്തൊമ്പതാം നൂറ്റാണ്ടിലെ ഗാനരംഗം പുറത്തിറങ്ങി. ‘മയില്‍പ്പീലിയിളകുന്നു’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ രംഗമാണ് യുറ്റ്യുബിലൂടെ  റിലീസ് ചെയ്തത് .

മലയാളത്തില്‍ നിന്നുള്ള ഇത്തവണത്തെ ഓണം റിലീസുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് വിനയന്‍ സംവിധാനം ചെയ്തിരിക്കുന്ന പത്തൊമ്പതാം നൂറ്റാണ്ട്. ബിഗ് ബജറ്റ് പിരീഡ് ഡ്രാമ ചിത്രത്തില്‍ സിജു വില്‍സണ്‍ ആണ് നായകന്‍. സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കഥയാണ് ചിത്രം പറയുന്നത്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ഒരേ ദിവസമാണ് ചിത്രത്തിന്റെ റിലീസ്.

വി സി പ്രവീണ്‍, ബൈജു ഗോപാലന്‍ എന്നിവരാണ് ചിത്രത്തിന്റെ സഹനിര്‍മാതാക്കള്‍. കൃഷ്ണമൂര്‍ത്തിയാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.