വയറില്‍ കിടക്കുന്ന കുഞ്ഞിന് ഇപ്പോള്‍ ഒരു വയസ്സായി കാണുമല്ലോ; മൗനരാഗം സീരിയലില്‍ വമ്പന്‍ തെറ്റുകള്‍ ഉണ്ടെന്ന് പ്രേക്ഷകര്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് മൗനരാഗം. ഇപ്പോഴിതാ പരമ്പരയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. മൗനരാഗത്തിന്റെ ഏറ്റവും പുതിയ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണിത്.. സഹോദരനില്‍ നിന്ന് കല്യാണിക്ക് കേള്‍ക്കേണ്ടി വരുന്ന കുത്തുവാക്കുകളാണ് പുതിയ വീഡിയോയിലൂടെ കാണാന്‍ സാധിക്കുക . സഹോദരന്‍ വിക്രം ഒറ്റപ്പെടുത്തുമ്പോഴും കല്യാണിക്കൊപ്പം താങ്ങായി സഹോദരന്റെ ഭാര്യ സോണി കൂടെ നില്‍ക്കുകയാണ്.

സോണിയുടെ വിവാഹം കഴിഞ്ഞ് സോണിയുടെയും കല്യാണിടെയും രണ്ട് പിറന്നാള്‍ ആഘോഷിച്ചു. എന്നിട്ടും സോണിടെ വയറ്റിലെ കുഞ്ഞിന് 5 മാസം ആയതേയുള്ള സത്യത്തില്‍ ആ കുഞ്ഞിന് 1 വയസ്സില്ലെ, എന്നാണ് ഒരു ആരാധകന്റെ രസകരമായ സംശയം . വിവാഹത്തിന് മുമ്പ് തന്നെ സോണി ഗര്‍ഭിണിയാണ്. വിവാഹം കഴിഞ്ഞ് രണ്ടാമത്തെ അവളുടെ പിറന്നാളും കഴിഞ്ഞു. 12 മാസം കഴിഞ്ഞിട്ടും എന്താ പ്രസവിക്കാത്തത്,സോണി ചേച്ചി ഈ നൂറ്റാണ്ടില്‍ എങ്ങും പ്രസവിക്കില്ലെ??? തുടങ്ങിയ രസകരമായ കമന്റുകള്‍ വേറെയും ഉണ്ട് .

സോണിയുടെയും കല്യാണിയുടെയും പിറന്നാള്‍ നടത്തുമ്പോള്‍ സരയുവിന്റെ പിറന്നാള്‍ എവിടെ എന്ന് ചോദിക്കുന്നവരും ഉണ്ട്. സരയുവും കല്യാണിയുമാണ് ഒരേസമയം ജനിക്കുന്നത് എന്നും എന്നാല്‍ പിറന്നാള്‍ ആഘോഷിക്കുന്നത് സോണിയുടെയും കല്യാണിയുടെയും ആണെന്നുമാണ് പ്രേക്ഷകര്‍ പറയുന്നത്.

മൗനരാഗം ഇപ്പോള്‍ മുന്നൂറ് എപ്പിസോഡുകള്‍ പിന്നിട്ടിരിക്കുന്നതിനാല്‍ ആദ്യ എപ്പിസോഡുകള്‍ മറന്നുപോയതിനാലാണോ ഇങ്ങനെ സംഭവിച്ചത് എന്ന് ചോദിക്കുന്നവരും ഉണ്ട്. മൂന്നാമത്തെയും നാലാമത്തെയും എപ്പിസോഡുകളില്‍ സരയുവിന്റെയും കല്യാണിയുടെയും ജനനമല്ലേ കാണിക്കുന്നത് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

അതോടൊപ്പം കല്യാണിയെ പിന്തുണച്ചും വിക്രമിനെ വിമര്‍ശിച്ചും പ്രേക്ഷകര്‍ എത്തുന്നുണ്ട്. വെറുതെ വലിച്ചുനീട്ടി വെറുപ്പിക്കരുതെന്ന അപേക്ഷയും ഇടയ്ക്ക് കാണാം.