‘പന്നികളോട് മല്‍പ്പിടുത്തം കൂടാന്‍ നില്‍ക്കരുത് നമുക്കും ചെളി പറ്റും; ഭാര്യയുടെ വസ്ത്രധാരണത്തിന് എതിരെ വന്ന മോശം കമന്റിന് മറുപടിയുമായി മിഥുൻ

അവതാരകനായി കുടുംബപ്രേക്ഷകരുടെ മനസ്സിലേക്ക് കയറി കൂടിയ വ്യക്തിയാണ് മിഥുൻ രമേശ്. മിഥുന്റെ ഭാര്യ ലക്ഷ്മിയും ഏവർക്കും സുപരിചിതയാണ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ലക്ഷ്മിയുടെ ടിക്‌ടോക് വീഡിയോകളും ചിത്രങ്ങളും എല്ലാം ശ്രദ്ധേയമാകാറുണ്ട്.

ഇപ്പോഴിതാ ലക്ഷ്മിയുടെ വസ്ത്രധാരണത്തെ കുറിച്ച് വന്ന മോശം കമന്റുകൾക്കാണ് മിഥുൻ മറുപടി നൽകിയത്. നിരവധി പേരാണ് ഇത്തരം കമന്റുകളുമായി എത്തിയത്.

‘പന്നികളോട് മല്പിടുത്തം കൂടാന്‍ നില്‍ക്കരുത്, കാരണം നമുക്കും ചെളി പറ്റും, പന്നികള്‍ അത് ആസ്വദിക്കുകയും ചെയ്യും’, എന്നാണ്  മറുപടിയായി മിഥുൻ കുറിച്ചത്.