ഇർഫാൻ പത്താന് പുറകെ ഹർഭജൻ സിംഗും സിനിമയിലേക്ക്; സന്താനം നായകനായ ഡിക്കിലൂനയിലൂടെ കോളിവുഡ് അരങ്ങേറ്റം

വിക്രം നായകനായെത്തുന്ന ചിത്രത്തില്‍ മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളർ ഇര്‍ഫാന്‍ കേന്ദ്രകഥാപാത്രമായെത്തുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഇപ്പോൾ ഹര്‍ഭജന്‍ സിംഗും ടോളിവുഡിൽ ഭാഗ്യം പരീക്ഷിക്കാൻ എത്തുന്നു.

സന്താനം നായകനായെത്തുന്ന ഡിക്കിലൂന എന്ന ചിത്രത്തിലൂടെയാണ് ഹര്‍ഭജന്‍റെ കോളിവുഡ് അരങ്ങേറ്റം.കാർത്തിക് യോഗിയാണ് ചിത്രത്തിൻറെ സംവിധായകൻ. ഡിക്കിലൂന ഒരു മുഴുനീള കോമഡി ചിത്രമാണ്. ഒരു ഹാസ്യ കഥാപാത്രമായി സന്താനത്തിനോളം പ്രാധാന്യമുള്ള കഥാപാത്രമായാണ് ഹർഭജൻ സ്‌ക്രീനിൽ എത്തുന്നത്.

തന്റെ സിനിമാപ്രവേശത്തിന്റെ കാര്യം ഹർഭജൻ തന്നെയാണ് ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്. തമിഴിലെ കെ‌ജെ‌ആർ സ്റ്റുഡിയോ, സോൾജിയേഴ്‌സ് ഫാക്ടറി, സന്താനം എന്നിവരോട് നന്ദി പറഞ്ഞു കൊണ്ട് ഹര്‍ഭജന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. വിക്രം 25 ഗെറ്റ് അപ്പുകളിൽ എത്തുന്ന ജ്ഞാന മുത്തുവിന്റെ പുതിയ ചിത്രത്തിലൂടെ ആണ് ഇർഫാൻ പത്താൻ സിനിമയിൽ എത്തുന്നത്.