മോഹന്‍ലാല്‍ ചിത്രം റാമില്‍ തൃഷ ഡോക്ടര്‍ വേഷത്തില്‍?

മോഹന്‍ലാല്‍, തൃഷ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് “റാം”. ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ തൃഷ ഡോക്ടറുടെ വേഷത്തിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. അഭിഷേക് ഫിലിംസിന്റെ ബാനറില്‍ രമേഷ് ആര്‍ പിള്ള, സുധന്‍ എസ് പിള്ള എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

“ദൃശ്യം” എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ജീത്തു ജോസഫും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് റാം. തൃഷയുടെ രണ്ടാമത്തെ മലയാള ചിത്രമാണ് റാം. “ഹേയ് ജൂഡ്” ആണ് തൃഷയുടെ ആദ്യ മലയാള ചിത്രം.

ഇന്ദ്രജിത്ത് സുകുമാരന്‍, ദുര്‍ഗ കൃഷ്ണ, ലിയോണ ലിഷോയ്, എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തും. ഈജിപ്ത്, ലണ്ടന്‍, ഇസ്താംബുള്‍ എന്നിവിടങ്ങളാണ് ലൊക്കേഷനുകള്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വര്‍ഷം ആരംഭിക്കും.