‘സെയ് റാ’ മറ്റൊരു ‘ബാഹുബലി’ അല്ല; ചിരഞ്ജീവി ആരാധകരെ തിരുത്തി സംവിധായകന്‍

തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ ചിരഞ്ജീവി നായകനായെത്തുന്ന ‘സെയ് റാ നരസിംഹ റെഡ്ഡി’ എന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇതിനിടെ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്ന ചിത്രത്തിന്റെ മെയ്ക്കിംഗ് വീഡിയോയാണ് വൈറലാകുന്നത്. ഇതോടെ തെലുങ്കില്‍ മറ്റൊരു ‘ബാഹുബലി’ എന്ന കമന്റുകളാണ് വരുന്നത്.

എന്നാല്‍ സെയ് റാ ഒരിക്കലും മറ്റൊരു ബാഹുബലിയാകില്ലെന്നാണ് സംവിധായകന്‍ സുരേന്ദര്‍ റെഡ്ഡി വ്യക്തമാക്കുന്നത്. ചിത്രം ഒരുക്കുന്ന സമയത്ത് ബാഹുബലി മനസ്സില്‍ ഉണ്ടായിരുന്നില്ല. രണ്ടും തികച്ചും വ്യത്യസ്ത സിനിമകളാണ്, സെയ് റാ ഒരു റിയലിസ്റ്റിക് ഫിലിമാണെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

Sye -Raa-Director---Surender-Reddy

സ്വാതന്ത്ര്യസമരസേനാനി നരസിംഹ റെഡ്ഡിയായാണ് ചിരഞ്ജീവി ചിത്രത്തില്‍ വേഷമിടുന്നത്. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ യുദ്ധരംഗങ്ങള്‍ക്ക് മാത്രമായി 55 കോടി രൂപയാണ് ചിലവഴിക്കുന്നത്. ചിത്രത്തില്‍ ചിരഞ്ജീവിയുടെ ഗുരുവായി അമിതാഭ് ബച്ചനും എത്തുന്നുണ്ട്. നയന്‍താര നായികയായി എത്തുന്ന ചിത്രത്തില്‍ വിജയ് സേതുപതിയും തമന്നയും പ്രധാന വേഷത്തിലെത്തുന്നുണ്ട്.