മുത്തച്ഛന് നേരെ വിരല്‍ ചൂണ്ടി അല്ലി മോള്‍; മൂന്ന് തലമുറകള്‍ ഒറ്റ ഫ്രെയിമില്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബത്തിലെ അച്ഛനും മക്കളും മക്കളുടെ മക്കളും ഒറ്റ ഫ്രെയ്മില്‍. മൂന്ന് തലമുറയുടെ ഒരു ഫോട്ടോയാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്. പൃഥ്വിരാജും മകള്‍ അലംകൃതയും ഇന്ദ്രജിത്തും മകള്‍ നക്ഷത്രയുമാണ് ഫോട്ടോയിലുള്ളത്.

സുപ്രിയ മേനോനാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. കുടുംബങ്ങള്‍ ഒന്നിച്ച് ചേര്‍ന്ന ഒരു വാരാന്ത്യത്തിലെ ചിത്രമാണ് മൂന്ന് തലമുറകള്‍ എന്ന ക്യാപ്ഷനോടെ സുപ്രിയ പങ്കുവെച്ചത്. സിനിമാതാരങ്ങളും ആരാധകരും ചിത്രത്തിന് കമന്റുകളുമായെത്തി. അമ്മ മല്ലികയും കൂടി വേണമെന്നും ചില കമന്റുകളെത്തി.

സുപ്രിയ മേനോന്‍ എപ്പോഴും കുടുംബവിശേഷങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. സുകുമാരന്റെ ഓര്‍മ്മദിനത്തില്‍ എഴുതിയ കുറിപ്പും ആരാധകര്‍ ഏറ്റെടുത്തിരുന്നു.