സ്ട്രീറ്റ്ലൈറ്റ്സ് ആദ്യം എത്തുന്നത് ജിസിസിയില്‍

Advertisement

മമ്മൂട്ടി നായകനായി എത്തുന്ന സ്ട്രീറ്റ് ലൈറ്റ്‌സ് ചരിത്രം മാറ്റിക്കുറിക്കുന്നു. എങ്ങനെ എന്നല്ലേ ? വലിയ സംഭവമൊന്നുമല്ല. സ്ട്രീറ്റ്‌ലൈറ്റ്‌സ് കേരളത്തില്‍ റിലീസ് ചെയ്യുന്നതിന് മുന്‍പ് ജിസിസിയില്‍ റിലീസ് ചെയ്യും എന്നതാണിത്. മലയാളത്തില്‍ ഇങ്ങനെ ഒരു കീഴ്‌വഴക്കമില്ല. ഇവിടെ റിലീസ് ചെയ്ത് ഏതാനും ആഴ്ച്ചകള്‍ക്ക് ശേഷമാണ് ഗള്‍ഫില്‍ റിലീസ് ചെയ്യുന്നത്. സ്ട്രീറ്റ് ലൈറ്റ്‌സ് മാത്രം അവിടെ റിലീസ് ചെയ്തിട്ടേ ഇവിടെ റിലീസുള്ളു എന്നാണ് വിവരം. ഇതിന് പക്ഷെ, ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

ജനുവരി 26നാണ് സ്ട്രീറ്റ് ലൈറ്റ്‌സ് കേരളത്തില്‍ റിലീസ് ചെയ്യുന്നത്. ഇതേ ദിവസം തന്നെയാണ് പ്രണവ് മോഹന്‍ലാല്‍ ചിത്രം ആദിയും റിലീസ് ചെയ്യുന്നത്. ഷാംദത്ത് സംവിധാനം ചെയ്യുന്ന ചിത്രം തമിഴിലും പുറത്തിറങ്ങുന്നുണ്ട്. ഇത് മൊഴി മാറ്റി തെലുങ്കിലും ഇറക്കാന്‍ അണിയറക്കാര്‍ക്ക് പദ്ധതിയുണ്ട്.

ലിജിമോള്‍ ജോസ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ജോയ് മാത്യു, നീന കുറുപ്പ്, സുധി കോപ്പ, ഹരീഷ് കണാരന്‍, സോഹന്‍ ശ്രീനുലാല്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏറെ കാലത്തിന് ശേഷം പ്ലേ ഹൗസ് മോഷന്‍ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രമാണിത്. മമ്മൂട്ടിയുടെയും ആന്റോ ജോസഫിന്റെയും സഹകരണത്തില്‍ പ്രവര്‍ത്തിക്കുന്ന നിര്‍മ്മാണ കമ്പനിയാണിത്.