സെന്തില്‍ കൃഷ്ണയെ നായകനാക്കി കണ്ണന് താമരക്കുളം സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രം “ഉടുമ്പി”ലെ പുതിയ ഗാനം പുറത്ത്. കുഞ്ചാക്കോ ബോബന്, ആന്റണി വര്‍ഗീസ് എന്നിവരുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിലെ പ്രണയഗാനം പുറത്തിറങ്ങിയിരിക്കുന്നത്. “കാലമേറെയായ് കാത്തിരുന്നു ഞാന്‍…” എന്നാരംഭിക്കുന്ന ഗാനം ഇമ്രാന് ഖാന് ആണ് ആലപിച്ചിരിക്കുന്നത്.
രാജീവ് ആലിങ്കല്‍ എഴുതിയ വരികള്‍ക്ക് സാനന്ദ് ജോര്‍ജ് ഗ്രേസ് സംഗീതം പകരുന്നു. ഡോണുകളുടെയും ഗ്യാങ്സ്റ്റര്‍മാരുടെയും കഥ പറയുന്ന ഉടുമ്പ് ഡാര്‍ക്ക് ത്രില്ലറായാണ് ഒരുങ്ങുന്നത്. സെന്തിലിന്റെ മാസ് ഗെറ്റപ്പും പ്രകടനവും ആയിരുന്നു ടീസറിന്റെ ഹൈലൈറ്റ്. പുതുമുഖ താരം എയ്ഞ്ചലീന ലെയ്സെന്‍ ആണ് നായിക.
എക്സ്ട്രിം ത്രില്ലര്‍ ജോര്‍ണര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ അലന്‍സിയര്‍, ഹരീഷ് പേരടി, ധര്മജന്, മനുരാജ്, സാജല്‍ സുദര്ശന്, മുഹമ്മദ് ഫൈസല്‍, വി.കെ ബൈജു, ജിബിന്‍ സാഹിബ്, എല്‍ദോ ടി.ടി, യാമി എന്നിവരും അഭിനയിക്കുന്നു. കണ്ണന് താമരക്കുളത്തിന്റെ പട്ടാഭിരാമന്, മരട് 357 എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഛായാഗ്രാഹകന്‍ രവിചന്ദ്രന്‍ ആണ് സിനിമയ്ക്ക് വേണ്ടി ക്യാമറ ചെയ്യുന്നത്.
വി.ടി ശ്രീജിത്ത് എഡിറ്റിംഗും കൈതപ്രം, രാജീവ് ആലുങ്കല്‍ എന്നിവരുടെ വരികള്‍ക്ക് സാനന്ദ് ജോര്‍ജ് ഗ്രേസ് സംഗീതവും നിര്‍വ്വഹിക്കുന്നു. 24 മോഷന്‍ ഫിലിംസും കെ. ടി മൂവി ഹൗസും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. നവാഗതരായ അനീഷ് സഹദേവന്, ശ്രീജിത്ത് ശശിധരന് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്.
Read more
ലൈന്‍ പ്രൊഡ്യൂസര്‍- ബാദുഷ എന്‍.എം, കലാ സംവിധാനം-സഹസ് ബാല, അസോസിയേറ്റ് ഡയറക്ടര്‍-സുരേഷ് ഇളമ്പല്‍, പ്രൊഡക്ഷന്‍ കണ്‍ഡ്രോളര്‍-അഭിലാഷ് അര്ജുന്, മേക്കപ്പ്-പ്രദീപ് രംഗന്, കോസ്റ്റ്യൂം-സുല്‍ത്താന റസാഖ്, സ്റ്റില്‍സ്-ശ്രീജിത്ത് ചെട്ടിപ്പടി.