മണിച്ചേട്ടന്റെ സ്വത്തിന്റെ മേല്‍നോട്ടം എനിക്കല്ല, പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റെന്ന് ആര്‍.എല്‍.വി രാമകൃഷ്ണന്‍

സോഷ്യല്‍ മീഡിയയില്‍ തെറ്റായ പല വാര്‍ത്തകളും തന്നെ കുറിച്ച് പ്രചരിക്കുന്നുവെന്ന് അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ സഹോദരനും കലാകാരനുമായ രാമകൃഷ്ണന്‍. സോഷ്യല്‍ മീഡിയയിലൂടെ ഓരോരുത്തരും അവര്‍ക്കു തോന്നുന്ന തരത്തില്‍ പല വാര്‍ത്തകളും പ്രചരിപ്പിക്കുകയാണെന്നും . ചേട്ടന്‍ പോയ നഷ്ടത്തേക്കാള്‍ വലുതായി ഒന്നുമില്ലെന്നും അദ്ദേഹം മനോരമയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

ചേട്ടന്റെ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നത് ഞാനാണെന്നാണ് പലരും കരുതിയിരിക്കുന്നത്. അങ്ങനെയൊരു മേല്‍നോട്ട ചുമതല എനിക്കില്ല. അതിന് അര്‍ഹതയുള്ളത് ചേട്ടത്തിയമ്മയ്ക്കും മകള്‍ക്കുമാണ്. അവര്‍ തന്നെയാണ് നിലവില്‍ അതു കൈകാര്യം ചെയ്യുന്നത്. മറ്റു രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണ്.

Read more

കലാഭവന്‍ മണിയുടെ മകളുടെ വിശേഷങ്ങളും രാമകൃഷ്ണന്‍ പങ്കുവെച്ചു. ഇപ്പോള്‍ എന്‍ട്രന്‍സ് പരിശീലനത്തിലാണ്. പാലായിലാണ് പരിശീലനം. മോളുടെ പഠനാവശ്യങ്ങള്‍ക്കായി ചേട്ടത്തിയമ്മയും അങ്ങോട്ടു താമസം മാറ്റി. മോളെ ഒരു ഡോക്ടറാക്കണം എന്നത് ചേട്ടന്റെ വലിയ ആഗ്രഹമായിരുന്നു. അതിനായുള്ള ശ്രമങ്ങളിലാണ് അവര്‍. ചേട്ടന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ഇപ്പോള്‍ കോടതിയിലാണ്. സിബിഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.