'അത്ഭുതം സ്ത്രീകള്‍ക്ക് കാലുകളുണ്ട്'; അനശ്വര രാജന് പിന്തുണയുമായി റിമ കല്ലിങ്കലും താരങ്ങളും

വസ്ത്രധാരണത്തിന്റെ പേരില്‍ സൈബര്‍ ആക്രമണത്തിന് ഇരയായ നടി അനശ്വര രാജന് പിന്തുണയുമായി മലയാളത്തിലെ നായികമാര്‍. റിമ കല്ലിങ്കല്‍, അഹാന കൃഷ്ണ, അനാര്‍ക്കലി മരക്കാര്‍ എന്നിവരാണ് കാല്‍മുട്ടിന് മുകളില്‍ ഇറക്കമുള്ള വസ്ത്രം ധരിച്ചു കൊണ്ട് അനശ്വരയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.

“”അത്ഭുതം അത്ഭുതം… സ്ത്രീകള്‍ക്ക് കാലുകളുണ്ട്”” എന്ന ക്യാപ്ഷനോടെയാണ് സ്വിം സ്യൂട്ടിലുള്ള തന്റെ ചിത്രം റിമ കല്ലിങ്കല്‍ പങ്കുവെച്ചിരിക്കുന്നത്. ഞങ്ങള്‍ എന്തു ധരിക്കുന്നുവോ അത് നിങ്ങളുടെ ബിസിനസ് അല്ല എന്നാണ് അഹാന ചിത്രത്തോടൊപ്പം പറയുന്ന കുറിപ്പില്‍ പറയുന്നത്.

https://www.instagram.com/p/CFJB4wUjySi/?utm_source=ig_embed

അനശ്വര പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് പലരേയും പ്രകോപിപ്പിച്ചത്. നാടന്‍ ലുക്കില്‍ പ്രത്യക്ഷപ്പെടാറുള്ള താരത്തിന്റെ പുതിയ മോഡേണ്‍ ലുക്കിനെതിരെയാണ് സൈബര്‍ ആക്രമണം നടന്നത്. എന്ത് വസ്ത്രമാണ് ഇത് എന്നാണ് ചിലരുടെ വിമര്‍ശനങ്ങള്‍. “”പതിനെട്ട് ആയല്ലേ ഉള്ളൂ അപ്പോഴേക്കും മോഡേണ്‍ ഷോ തുടങ്ങിയോ?”” എന്നാണ് ഒരു കമന്റ്. അടുത്തിടെയാണ് അനശ്വര പതിനെട്ടാം ജന്മദിനം ആഘോഷിച്ചത്.

https://www.instagram.com/p/CFJb8cGAOQS/?utm_source=ig_embed

പിന്നാലെ കൂടുതല്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് വിമര്‍ശകര്‍ക്ക് മറുപടിയുമായി താരം രംഗത്തെത്തിയിരുന്നു. “”ഞാന്‍ എന്താണ് ചെയ്യുന്നതെന്ന് ഓര്‍ത്ത് നിങ്ങള്‍ ആശങ്കപ്പെടേണ്ട. ഞാന്‍ ചെയ്യുന്ന കാര്യങ്ങള്‍ നിങ്ങളെ എന്തുകൊണ്ടാണ് വിഷമിപ്പിക്കുന്നത് എന്നതിനെയോര്‍ത്ത് ആശങ്കപ്പെടൂ”” എന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ച് താരം കുറിച്ചത്.

https://www.instagram.com/p/CFJVc6FnP4C/?utm_source=ig_embed

https://www.instagram.com/p/CFFNBoopqNj/