കണ്ണുകളില്‍ തീഷ്ണത, കൈകള്‍ പിന്നില്‍ കെട്ടി രജനികാന്ത് , 'ജയിലര്‍' ഫസ്റ്റ് ലുക്ക്

രജനികാന്ത്- നെല്‍സണ്‍ ദിലീപ് കുമാര്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ചിത്രം ‘ജയിലറി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. കൈകള്‍ പിന്നില്‍ കെട്ടി നടന്നു വരുന്ന രജനികാന്ത് ആണ് പോസ്റ്ററിലുള്ളത്. സണ്‍പിക്ചേഴ്സിന്റെ ഓഫീഷ്യല്‍ ട്വിറ്റര്‍ പേജിലൂടെ പുറത്തുവിട്ട പോസ്റ്റര്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

ചിത്രം 2023 ഏപ്രിലില്‍ തിയേറ്ററുകളില്‍ എത്തിക്കാനാണ് നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ് ലക്ഷ്യമിടുന്നത്. രജനികാന്തിനൊപ്പം ശിവരാജ്കുമാറും ചിത്രത്തിന്റെ ഭാഗമാകും. പുതിയ ചിത്രത്തിന് വേണ്ടി താരം റെക്കോര്‍ഡ് തുകയാണ് പ്രതിഫലമായി വാങ്ങിയിരിക്കുന്നത്.

ചിത്രത്തിനായി 151 കോടിയാണ് താരം വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. അണ്ണാത്തെയ്ക്ക് 100 കോടിയാണ് രജനികാന്ത് പ്രതിഫലം വാങ്ങിയിരുന്നത്. 50 കോടിയുടെ വര്‍ധനവാണ് താരത്തിന്റെ വരുമാനത്തില്‍ ഉണ്ടായിരിക്കുന്നത്.

മുഴുനീള ആക്ഷന്‍ ചിത്രമായിരിക്കും ജയിലര്‍ എന്നാണ് റിപ്പോര്‍ട്ട്. സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ ചിത്രീകരണം ആരംഭിച്ച ശേഷം പുറത്തുവിടും. ചിത്രത്തിന്റെ സംഗീതസംവിധാനം അനിരുദ്ധ് രവിചന്ദറാണ്. ശിവകാര്‍ത്തികേയനും ചിമ്പുവും ജയിലറിന്റെ ഭാഗമായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.