കേരളത്തില്‍ അനങ്ങാന്‍ അനുവദിച്ചില്ല, ശല്യം സഹിക്കാതെ തമിഴ്‌നാട്ടിലേക്ക് പോയി; ദളപതി വിജയെ കുറിച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍

ഫാസിലിന്റെ മിക്ക സനിമകളിലും പ്രൊഡക്ഷന്‍ കണ്‍ഡ്രോളറായി പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് എ കബീര്‍. ഇപ്പോഴിതാ ദളപതി വിജയെക്കുറിച്ച് തുറന്നു സംസാരിച്ചിരിക്കുകയാണ് അദ്ദേഹം. മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലുമായുള്ള അഭിമുഖത്തിലായിരുന്നു കബീര് തന്റെ മനസ്സുതുറന്നത്.

‘കാതലുക്ക് മര്യാദ കഴിഞ്ഞ് വിജയ് കണ്ണുക്കുള്‍ നിലവ് എന്ന ഫാസില്‍ സാറിന്റെ തന്റെ സിനിമ ചെയ്തു. അതിനകത്തും ശാലിനി തന്നെയായിരുന്നു ഹീറോയിന്‍. അത് കഴിഞ്ഞ് സുറ എന്ന പടത്തിന് കേരളത്തില്‍ വന്നു. ഭയങ്കര ജനം വന്നു. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കാണാന്‍ വേണ്ടി പോലും ഇത്രയും ജനത്തെ കണ്ടില്ല’

ഷൂട്ടിംഗ് നടക്കുന്ന ആലപ്പുഴയിലേക്ക് പാലക്കാട് നിന്നും തിരുവനന്തപുരത്തും നിന്നുമൊക്കെ ആളുകള്‍ വന്നു. മൂന്നോ നാലോ പൊലീസുകാരെ വിട്ടിട്ടൊന്നും അവര്‍ക്ക് അടുക്കുന്നില്ല’

‘ശല്യം സഹിക്കാതെ വന്നപ്പോള്‍ തമിഴ്‌നാട്ടിലെ ബീച്ചിലോട്ട് മാറ്റി. അത്രയും തിരക്കായിരുന്നു. വിജയ് പോലും ഞെട്ടി. അമ്പലപ്പുഴ ടൗണ്‍ ഹാളാണ് കോടതിയായി ചിത്രീകരിച്ചത്. ഷൂട്ട് ചെയ്ത ഒരു വീടിന്റെ മണ്ടയ്ക്കകത്ത് വരെ ആളുകളായിരുന്നു. ഇത്രയും ആരാധകരുള്ള നടനെ കണ്ട് ഞാന്‍ ഞെട്ടി’ കബീര്‍ കൂട്ടിച്ചേര്‍ത്തു.