കാര്‍ത്തിയും കുടുംബവുമായി സൂര്യ വേര്‍പിരിഞ്ഞു? അമ്പരന്ന് ആരാധകര്‍

നടന്‍ സൂര്യ കുടുംവുമായി വേര്‍പിരിഞ്ഞെന്ന് അഭ്യൂഹം. സഹോദരന്‍ കാര്‍ത്തിയുമായും തന്റെ കുടുംബവുമായും അകന്ന് നടന്‍ കഴിയുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്.

ഇതിന് കാരണം ജ്യോതികയാണെന്നുമാണ് ഗോസിപ്പ് കോളങ്ങളില്‍ പ്രചരിക്കുന്നത്. തമിഴ് നടന്‍ ബയല്‍വന്‍ രംഗനാഥന്‍ നടത്തിയ അഭിപ്രായപ്രകടനത്തെ അടിസ്ഥാനമാക്കിയാണ് ഇത്തരം ഒരു വാര്‍ത്ത പ്രചരിക്കുന്നത്.

അച്ഛന്‍ ശിവകുമാറുമായും സഹോദരന്‍ കാര്‍ത്തിയുമായും സൂര്യയുടെ ബന്ധം അത്ര നല്ലതല്ലെന്നാണ് വാര്‍ത്തയിലുള്ളത്. ജ്യോതികയുടെ സിനിമയിലേക്കുള്ള തിരിച്ച് വരവാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും സൂചന. ജ്യോതിക ശക്തമായ വേഷങ്ങളിലൂടെ തിരിച്ചു വരവ് ആഘോഷമാക്കുമ്പോള്‍ കുടുംബത്തില്‍ അസ്വാരസ്യം വളരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഇതിനെ തുടര്‍ന്ന് ഇരുവരും മുംബൈയിലേക്ക് താമസം മാറ്റുന്നതായും വാര്‍ത്തകള്‍ വന്നു തുടങ്ങി. കുറച്ച് കാലമായി സൂര്യയും ജ്യോതികയും മുംബൈയില്‍ താമസിച്ച് വരികയാണെന്നും അതിനു പിന്നിലെ കാരണം ഇതാണെന്നും ചില വാര്‍ത്തകള്‍ പറയുന്നു. എന്നാല്‍ ഇതൊന്നും ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. എന്തായാലും വാര്‍ത്ത കേട്ടത് മുതല്‍ അങ്കലാപ്പിലാണ് ആരാധകര്‍.