നയന്‍താര അന്ന് ആ ഓഫർ ഉപേക്ഷിച്ചില്ലെങ്കില്‍ ഇന്ന് ഈ നിലയിലേക്ക് എത്തില്ലായിരുന്നു! വെളിപ്പെടുത്തി പാര്‍ത്ഥിപന്‍

2004- ല്‍ പാര്‍ത്ഥിപന്റെ സംവിധാനത്തില്‍ പിറന്ന ചിത്രമായിരുന്നു കുടയ്കുള്‍ മഴയ്. സിനിമയുടെ തുടക്കത്തില്‍ നയന്‍താരയെ നായികയാക്കാനായിരുന്നു പ്ലാനിട്ടിരുന്നത്. എന്നാല്‍ നടിയെ കണ്ടെത്താൻ കഴിയാതെ വന്ന് പിന്നീട്  മധുമിതയെ നായികയാക്കാന്‍ പാര്‍ത്ഥിപന്‍ തീരുമാനിക്കുകയായിരുന്നു. 2005-ല്‍ അയ്യ എന്ന ചിത്രത്തിലൂടെയായിരുന്നു നയന്‍താര തമിഴിലേക്ക് അരങ്ങേറ്റം നടത്തുന്നത്.

ഇപ്പോഴിതാ നടി തന്റെ സിനിമയിൽ അഭിനയിക്കാതിരുന്നത് നന്നായെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സംവിധായകൻ.

കുടൈക്കുള്ളില്‍ മഴൈ എന്ന ചിത്രത്തില്‍ നയന്‍താര അഭിനയിച്ചിരുന്നെങ്കില്‍ ചിലപ്പോള്‍ ഇത്തരമൊരു വളര്‍ച്ച ഉണ്ടാവുകയില്ലായിരുന്നു എന്നും പാര്‍ത്ഥിപന്‍ പറയുന്നു.