നിശ്ശബ്​ദ’വും ഒ.ടി.ടി റിലീസിന്; പ്രീമിയർ തിയതി ആമസോൺ പ്രൈം പുറത്തുവിട്ടു

Advertisement

അനുഷ്​ക ഷെട്ടിയും ആർ. മാധവനും സുപ്രധാന വേഷങ്ങളിൽ അഭിനയിച്ച ബഹുഭാഷാ ചിത്രം ‘നിശ്ശബ്​ദ’ത്തിന്‍റെ പ്രീമിയർ തിയതി പ്രഖ്യാപിച്ചു.  ഒക്ടോബർ രണ്ടിന്  ആമസോൺ പ്രൈമിലൂടെ ചിത്രം പുറത്തിറങ്ങും

ഈ ഹൊറര്‍ ത്രില്ലർ സംവിധാനം ചെയ്തിരിക്കുന്നത് ഹേമന്ത് മധുകര്‍ ആണ്. ഗോപി സുന്ദര്‍ ആണ്. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത്.

ശാലിനി പാണ്ഡേ, അഞ്​ജലി, ഹോളിവുഡ്​ നടൻ മൈക്കൽ മാഡ്​സൺ എന്നിവരാണ്​ മറ്റ്​ താരങ്ങൾ​​.

സാക്ഷിയെന്ന ഊമയായ കലാകാരിയുടെ വേഷത്തിലാണ്​ അനുഷ്​ക അഭിനയിച്ചിരിക്കുന്നത്.