'നീലരാത്രി', ഇന്ത്യയില്‍ ആദ്യമായി എല്ലാ ഭാഷകളിലുമായി സിനിമ വരുന്നു

ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി എല്ലാ ഭാഷകളിലും ഒരേ സമയം ചിത്രീകരിക്കുന്ന സിനിമ വരുന്നു. ദിലീപ്, സൂരാജ് വെഞ്ഞാറമൂട് എന്നിവര്‍ അഭിനയിച്ച ‘സവാരി’ എന്ന ചിത്രത്തിനു ശേഷം അശോക് നായര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘നീല രാത്രി’ എന്ന സിനിമയാണ് എല്ലാ ഇന്ത്യന്‍ ഭാഷകളിലും നിര്‍മ്മിക്കുന്നത്.

മണികണ്ഠന്‍ പട്ടാമ്പി, ജയവാര്യര്‍, ഹിമ ശങ്കര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അശോക് നായര്‍ ഒരുക്കുന്ന ചലച്ചിത്ര രംഗത്തെ ഈ അപൂര്‍വ്വ സിനിമയില്‍ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. റ്റൂ ടെന്‍ എന്റര്‍ടൈയ്ന്‍മെന്റ്‌സ്, ഡബ്ല്യൂ ജെ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ അനൂപ് വേണുഗോപാല്‍, ജോബി മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

പ്രജിത്ത് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സണ്ണി ജേക്കബ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. കല-മനു ജഗത്ത്, അസോസിയേറ്റ് ഡയറക്ടര്‍-സന്തോഷ് കുട്ടമത്ത്, പ്രശാന്ത് കണ്ണൂര്‍,വി എഫ് എക്‌സ്- അരുണ്‍ ലാല്‍ പോംപ്പി, വാര്‍ത്ത പ്രചരണം-എ.എസ് ദിനേശ്.