മമ്മൂട്ടിയോ ദുല്‍ഖറോ അല്ല, മോഹന്‍ലാല്‍ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത് ഏക മലയാള നടന്‍ ഇതാണ്..

മോഹന്‍ലാല്‍ ഫോളോ ചെയ്യുന്ന ഏക മലയാള നടനെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ നടക്കുന്നത്. 3.6 മില്യണ്‍ ഫോളോവേഴ്‌സ് ഉള്ള മോഹന്‍ലാല്‍ 22 പേരെ മാത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്.

മമ്മൂട്ടിയെയോ ദുല്‍ഖറിനെയോ അല്ല മോഹന്‍ലാല്‍ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്ന ഏക വ്യക്തി പൃഥ്വിരാജ് ആണ്. പൃഥ്വിരാജിനെ കൂടാതെ മോഹന്‍ലാല്‍ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്ന മലയാള നടന്‍ മകനായ പ്രണവിനെയാണ്.

ഇവരെ കൂടാതെ മലയാളത്തില്‍ നിന്നും മോഹന്‍ലാല്‍ ഫോളോ ചെയ്യുന്നത് സംവിധായകന്‍ പ്രിയദര്‍ശനെയും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനെയുമാണ്. മോഹന്‍ലാല്‍ ഫോളോ ചെയ്യുന്നവരുടെ ലിസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകളാണ് ചില സോഷ്യല്‍ മീഡിയ പേജുകളില്‍ പ്രചരിക്കുന്നത്.

സംഗീത സംവിധായകന്‍ എ.ആര്‍ റഹമാന്‍, സഞ്ജയ് ഷെട്ടി, അക്ഷയ് കുമാര്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, അമിതാഭ് ബച്ചന്‍ എന്നിവരെയും മോഹന്‍ലാല്‍ ഫോളോ ചെയ്യുന്നുണ്ട്. ഫെയ്‌സ്ബുക്കില്‍ 6.5 ഫോളോവേഴ്‌സ് ആണ് മോഹന്‍ലാലിന് ഉള്ളത്.