അമല പോളിന് ഒപ്പമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ പാടില്ല; മുന്‍ കാമുകന് വിലക്ക്

Advertisement

നടി അമല പോളിനൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്നതില്‍ മുന്‍ കാമുകനും ഗായകനുമായ ഭവ്‌നിന്ദര്‍ സിംഗിന് വിലക്ക്. ഫോട്ടോഷൂട്ടിനായി പകര്‍ത്തിയ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി ഭവ്‌നിന്ദര്‍ സിംഗിനെതിരെ നല്‍കിയ മാനനഷ്ടക്കേസിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

പരമ്പരാഗത രാജസ്ഥാനി വധുവരന്‍മാരുടെ വേഷത്തില്‍ നില്‍ക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഭവ്‌നിന്ദര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ചിത്രങ്ങള്‍ ചര്‍ച്ചയാവുകയും അമലയുടെ രണ്ടാം വിവാഹം കഴിഞ്ഞു എന്ന് തെറ്റിദ്ധരിക്കപ്പെടുകയും ചെയ്തിരുന്നു. അമല രഹസ്യമായി വിവാഹിതയായി എന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു.

2014-ല്‍ ആയിരുന്നു അമലയുടെ ആദ്യ വിവാഹം. ആദ്യ ഭര്‍ത്താവ് സംവിധായകന്‍ എ.എല്‍ വിജയ്യില്‍ നിന്നും 2017-ല്‍ അമല വിവാഹമോചനം നേടിയിരുന്നു. പിന്നീട് വിജയ് രണ്ടാമതും വിവാഹിതനായി.

അതേസമയം, ആടൈ ആണ് അമലയുടെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. പൃഥ്വിരാജിന്റെ ആടുജീവിതം ആണ് അമലയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം. അതോ അന്ത പറവൈ പോല്‍ എന്ന ചിത്രമാണ് റിലീസിനൊരുങ്ങുന്നത്. കടാവര്‍ എന്ന ചിത്രത്തിലും ലസ്റ്റ് സ്‌റ്റോറീസ് സീരിസിന്റെ തെലുങ്ക് റീമേക്കിലും താരം വേഷമിടുന്നുണ്ട്.