ആ കൂട്ടായ തീരുമാനം വകവെയ്ക്കാതെ അഹങ്കാരത്തിന്റെ പുറത്ത് അവര്‍ തിയേറ്റര്‍ തുറക്കുന്നു: ലിബര്‍ട്ടി ബഷീര്‍

തിയേറ്റര്‍ ഉടമകളും വിതരണക്കാരും നിര്‍മ്മാതാക്കളും എല്ലാം ഏറെ പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണ്. ഈ സാഹചര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കുകയാണ് ചെയ്യേണ്ടതെന്ന് ലിബര്‍ട്ടി ബഷീര്‍. എന്നാല്‍ ഇവിടെ ചിലര്‍ സ്വന്തം ഇഷ്ടത്തിന് തിയേറ്റര്‍ തുറക്കുന്നു. ഇത്തരം തീരുമാനങ്ങളാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ലിബര്‍ട്ടി ബഷീര്‍ റിപ്പോര്‍ട്ടര്‍ ടിവിയുമായുള്ള അഭിമുഖത്തില്‍് പറഞ്ഞു.

നിര്‍മ്മതാക്കളും വിതരണക്കാരും തിയേറ്റര്‍ ഉടമകളും എല്ലാം ഈ കോവിഡ് കാലത്ത് വളരെ കഷ്ടപ്പെടുകയാണ്. സര്‍ക്കാര്‍ തിയേറ്റര്‍ തുറക്കാന്‍ അനുമതി നല്‍കുമ്പോള്‍ എല്ലാവരും ഒറ്റക്കെട്ടായാണ് തീരുമാനം എടുക്കേണ്ടത്. ഇവര്‍ സ്വന്തമായി അഹങ്കാരത്തിന്റെ പുറത്ത് തിയേറ്റര്‍ തുറക്കാന്‍ തീരുമാനം എടുക്കുന്നു. കേരളം ഫിലിം ചേംബര്‍ സര്‍ക്കാരില്‍ നിന്ന് എല്ലാ ആനുകൂല്യങ്ങളും ലഭിച്ച ശേഷം മാത്രമേ തുറക്കാവൂ എന്ന് തീരുമാനം എടുത്തിരുന്നു. എന്നിട്ട് അവര്‍ തിയേറ്റര്‍ തുറക്കുന്നു.

ഇവിടെയുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം ഇതാണ്. തമിഴ് നാട്ടില്‍ സര്‍ക്കാര്‍ 100 ശതമാനം ഒക്കുപ്പന്‍സി നല്‍കി. കാരണം തിയേറ്റര്‍ തുറന്നില്ല, വലിയ റിലീസുകള്‍ മുന്നില്‍ ഉണ്ട്.100 ശതമാനം ഒക്കുപ്പന്‍സി നല്‍കണമെന്ന് പറഞ്ഞാല്‍ സര്‍ക്കാര്‍ നല്‍കിയേ പറ്റു. അല്ലാതെ തിയേറ്റര്‍ തുറക്കരുത്. ഇവിടെ മന്ത്രി പറഞ്ഞാല്‍ അപ്പോള്‍ തന്നെ തിയേറ്റര്‍ തുറക്കുന്നു. പിന്നെ എങ്ങനെയാണ് ഈ കാര്യത്തില്‍ സര്‍ക്കാര്‍ വേണ്ടുന്ന നടപടികള്‍ സ്വീകരിക്കുക.