ഫിയോക് വാശി പിടിക്കരുത്, വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാകണം: മരക്കാര്‍ ഒ.ടി.ടിയിലേക്കെന്ന സുരേഷ് കുമാറിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ലിബര്‍ട്ടി ബഷീര്‍

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഒ.ടി.ടിയില്‍ തന്നെ റിലീസ് ചെയ്യുമെന്ന് അറിയിച്ച് ഫിലിം ചേംബര്‍ പ്രസിഡന്റ് സുരേഷ് കുമാര്‍. . നീണ്ട നാളത്തെ അഭ്യൂഹങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വിമാരമമിട്ടാണ് ചിത്രം ഒ.ടി.ടിയില്‍ തന്നെ റിലീസിനെത്തുമെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ തിയേറ്റര്‍ റിലീസിനുള്ള ചര്‍ച്ചകള്‍ അവസാനിപ്പിച്ചത് ഫിലിം ചേംബര്‍ തന്നെയാണെന്നും സുരേഷ് വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ഈ പ്രഖ്യാപനത്തിന് പിന്നാലെ ഫിയോക് വാശി പിടിക്കരുത് എന്ന ഉപദേശവുമായി രംഗത്ത് വന്നിരിക്കുകയാണ് ലിബര്‍ട്ടി ബഷീര്‍.

വിട്ടു വീഴ്ച്ചയ്ക്ക് തയ്യാറാകണമെന്നാണ് ലിബര്‍ട്ടി ബഷീറിന്റെ പ്രതികരണം.