വിഷ്ണു ഉണ്ണികൃഷ്ണന്റെ 'കുറി' തിയേറ്ററുകളിലേക്ക്

വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായെത്തുന്ന ചിത്രം ‘കുറി’യുടെ റിലീസ് പ്രഖ്യാപിച്ചു. ജൂലൈ 22ന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. മുൻപ് ജൂലൈ എട്ട് തിയേറ്ററുകളിൽ എത്തുമെന്ന് അറിയിച്ച ചിത്രത്തിൻറെ റിലീസ് ചില കാരങ്ങളാൽ മാറ്റിവയ്ക്കുകയായിരുന്നു. പിന്നീട് 15ന് തിയേറ്ററുകളിൽ എത്തുമെന്ന് അറിയിച്ചെങ്കിലും വീണ്ടും റിലീസ് മാറ്റിയാണ് പുതിയ തിയതി പുറത്തുവിട്ടിരിക്കുന്നത്.കെ ആർ പ്രവീൺ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുറി’.

വിഷ്ണു ഉണ്ണികൃഷ്ണനെ കൂടാതെ സുരഭി ലക്ഷ്മി, വിഷ്ണു ഗോവിന്ദൻ, വിനോദ് തോമസ്, സാഗർ സൂര്യ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിലെത്തുന്നുണ്ട്. വിഷ്ണു ഉണ്ണികൃഷ്ണൻ ആദ്യമായി പൊലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്. സംഭാഷണം ഒരുക്കുന്നത് ഹരിമോഹൻ ജി പൊയ്യയാണ്.

കോക്കേഴ്‌സ് മീഡിയ എന്റർടൈൻമെന്റ്‌സാണ് സിനിമ നിർമ്മിക്കുന്നത്. ബി കെ ഹരിനാരായണന്റെ വരികൾക്ക് വിനു തോമസാണ് സംഗീതം പകരുന്നത്. സന്തോഷ് സി പിള്ളൈ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.

എഡിറ്റിംഗ് റാഷിന് അഹമ്മദ് പൊയ്യ,പ്രൊജക്റ്റ് ഡിസൈനർ-നോബിൾ ജേക്കബ് പൊയ്യ, ആർട്-രാജീവ് കോവിലകം, മേക്കപ്പ്-ജിതേഷ് പൊയ്യ , കോസ്റ്റ്യൂം-സുജിത്ത് മട്ടന്നൂർ, സൗണ്ട് ഡിസൈൻ വൈശാഖ് ശോഭൻ & അരുൺ പ്രസാദ്, കാസ്റ്റിംഗ് ശരൺ എസ് എസ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ പ്രകാശ് കെ മധു.