വീല്‍ചെയര്‍ ക്രിക്കറ്റിന്റെ കഥ പറയാന്‍ 'കായ്‌പോള'; കേന്ദ്ര കഥാപാത്രമായി ഇന്ദ്രന്‍സ്

ഇന്ദ്രന്‍സിനെ കേന്ദ്രകഥാപാത്രമാക്കി കെ.ജി ഷൈജു സംവിധാനം ചെയ്യുന്ന ‘കായ്‌പോള’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്. സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് ബാറ്റും പിടിച്ച് വീല്‍ചെയറില്‍ ഇരിക്കുന്ന ഒരാളെയാണ് പോസ്റ്ററില്‍ ചിത്രീകരിച്ചിരിക്കുന്നത്. വീല്‍ചെയര്‍ ക്രിക്കറ്റിന്റെ കഥയാണ് ചിത്രം പറയാന്‍ ഒരുങ്ങുന്നത്.

ലോക സിനിമയില്‍ തന്നെ ആദ്യമായാണ് വീല്‍ചെയര്‍ ക്രിക്കറ്റിനെ കുറിച്ചുള്ള ഒരു സിനിമ ഒരുങ്ങുന്നത്. ചിത്രത്തിന്റെതായി മുമ്പ് പുറത്തിറങ്ങിയ പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. ഉതുപ്പേട്ടന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്ദ്രന്‍സും കൊച്ചുമകന്‍ എബിയായി വേഷമിടുന്ന സജല്‍ സുദര്‍ശനുമാണ് പോസ്റ്ററിലുള്ളത്.

വി.എം.ആര്‍ ഫിലിംസിന്റെ ബാനറില്‍ സജിമോന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകന്‍ ഷൈജുവും ശ്രീകില്‍ ശ്രീനിവാസനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. അഞ്ചു കൃഷ്ണ ആണ് നായിക. കലാഭവന്‍ ഷാജോണ്‍, ശ്രീജിത്ത് രവി, കോഴിക്കോട് ജയരാജ്, വിനു കുമാര്‍, വൈശാഖ്, ബിജു, മഹിമ, നവീന്‍, അനുനാഥ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മെജോ ജോസഫ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഷോബിന്‍ കണ്ണംകാട്ട്, വിനായക് ശശികുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനങ്ങള്‍ക്ക് വരികള്‍ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം: ഷിജു എം ഭാസ്‌കര്‍, എഡിറ്റര്‍: അനില്‍ ബോസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഡിക്‌സന്‍ പൊടുത്താസ്.

മേക്കപ്പ്: സജി കൊരട്ടി, ആര്‍ട്ട് ഡയറക്ടര്‍: സുനില്‍ കുമാരന്‍, കോസ്റ്റ്യൂം: ഇര്‍ഷാദ് ചെറുകുന്ന്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: പ്രവീണ്‍ എടവണ്ണപാറ, അസ്സോസിയേറ്റ് ഡയറക്ടര്‍സ്: ആസിഫ് കുറ്റിപ്പുറം, അമീര്‍, പി.ആര്‍.ഒ : പി. ശിവപ്രസാദ്, ഡിസൈന്‍: ആനന്ദ് രാജേന്ദ്രന്‍, സ്റ്റില്‍സ്: അനു പള്ളിച്ചല്‍.