എംബാപ്പെ വെറും സ്വാർത്ഥൻ, ഒരു ഉപകാരവും ഇല്ല; തുറന്നടിച്ച് ബ്രസീലിയൻ സൂപ്പർ താരം

ബ്രസീൽ വെറ്ററൻ താരം ഡാനി ആൽവസ് സുപ്പ്പർ താരം കൈലിയൻ എംബാപ്പെയെ സ്വാർത്ഥനാണെന്നും അദ്ദേഹത്തിന്റെ പാരീസ് സെന്റ് ജെർമെയ്ൻ ടീമംഗങ്ങൾ “അയാളേക്കാൾ വലിയ പ്രതിഭാസങ്ങളാണെന്ന്” അഭിപ്രായപ്പെടുകയും ചെയ്തു.

പെനാൽറ്റി എടുക്കുന്ന ഓർഡറുമായി ബന്ധപ്പെട്ട് എംബാപ്പെ നെയ്മറുമായി തെറ്റിപ്പിരിഞ്ഞതായി ഈ സീസണിൽ റിപോർട്ടുകൾ പുറത്ത് വന്നിരുന്നു. രണ്ട് ഫോർവേഡുകളും ലയണൽ മെസ്സിയുമായി നല്ല ബന്ധം പങ്കിടുന്നതിനാൽ തന്നെ മെസിയെ ഉൾപ്പടെ ഇവരുടെ പ്രശ്നം ബാധിക്കുന്നുണ്ടെന്നാണ് ടീമിനെ നിരാശപെടുത്തുന്നത് .

2010-ൽ സെലെക്കാവോയിൽ അരങ്ങേറ്റം കുറിച്ച നെയ്‌മറിനൊപ്പം ആൽവസ് അന്താരാഷ്ട്ര ടീമിലും പി.എസ്.ജി യിലും ബാഴ്‌സയിലും ഒകെ സഹ താരങ്ങൾ ആയിരുന്നു,. എന്നാൽ നെയ്മറുമായി നിരന്തരം പ്രശ്നങ്ങളുള്ള എംബാപ്പെക്ക് എത്തിയ അല്വസ് രംഗത്ത് വന്നതിൽ അതിശയിക്കാനില്ല.

ആക്രമണത്തിൽ തന്നോടൊപ്പം കളിക്കുന്നവർ തന്നെക്കാൾ വലിയ പ്രതിഭാസങ്ങളാണെന്ന് ഇതുവരെ മനസ്സിലാക്കാത്ത പ്രതിഭാസമാണ് എംബാപ്പെയെന്നും ആൽവ്സ് ലാ ഗസറ്റ ഡെല്ലോ സ്പോർട്ടിനോട് പറഞ്ഞു. “ഒരു മികച്ച കളിക്കാരൻ അവൻ ആരുടെ കൂടെയാണ് കളിക്കുന്നതെന്ന് എപ്പോഴും അറിയുകയും മനസിലാക്കുകയും വേണം. നിങ്ങളുടെ ടീമംഗങ്ങൾ നിങ്ങളുടെ ഗുണങ്ങളെ സമ്പന്നമാക്കുന്നു.”

നെയ്മറെയും മെസ്സിയെയും “പ്രതിഭകൾ” എന്ന് വിശേഷിപ്പിച്ചതിന് ശേഷം, അവരുടെ യുവ ഫ്രഞ്ച് സഹതാരം പ്രതിഭ ആണെന്നും എന്നാൽ അത് തിരിച്ചറിയാത്തത് സഹതാരങ്ങൾ സഹായിക്കാത്തത് കൊണ്ടാണെന്നും അൽവസ്‌ കുറ്റപെടുത്തി. യുവതാരം പാസ് നല്ല രീതിയിൽ നൽകിയാൽ മെസിയും നെയ്മറും അടിക്കുന്ന ഗോളുകളുടെ എണ്ണം കൂടുമെന്നും ആൽവസ് പറഞ്ഞു.