തെന്നിന്ത്യൻ സിനിമ ലോകം ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ശങ്കർ- കമൽ ഹാസൻ കൂട്ടുക്കെട്ടിലിറങ്ങുന്ന ‘ഇന്ത്യൻ 2’. ചിത്രത്തിന്റെ ഇൻഡ്രോ ഗ്ലിമ്പ്സ് നവംബർ 3 ന് പുറത്തുവിടും.
അനിരുദ്ധ് രവിചന്ദർ സംഗീതം നിർവഹിക്കുന്ന ചിത്രത്തിൽ രവി വർമ്മനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ശ്രീകർ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിങ്. ഇന്ത്യൻ 2 വിൽ ആക്ഷൻ കൊറിയോഗ്രഫി ചെയ്യുന്നത് അൻപറിവ് മാസ്റ്റേഴ്സ് ആണ്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുഭാസ്ക്കരനും രാജ്കമൽ ഫിലിംസ് ഇന്റർനാഷണലും ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
1996-ൽ പുറത്തിറങ്ങിയ “ഇന്ത്യൻ” കമൽഹാസന്റെയും ശങ്കറിന്റെയും കരിയറിലെ വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു. ഇന്ത്യയിലെ പ്രഗത്ഭരായ സംവിധായകനും നടനുമായി ശങ്കറും കമലും വളർന്നതിൽ വലിയ പങ്കു വഹിച്ച സിനിമയായിരുന്നു “ഇന്ത്യൻ”. ഇവർ വീണ്ടും ഒന്നിച്ചു “ഇന്ത്യൻ 2” ഒരുക്കുന്നു എന്ന വാർത്ത സിനിമാപ്രേമികൾ ആവേശത്തോടെയായിരുന്നു സ്വീകരിച്ചത്.
200 കോടിയിൽ അധികം ചെലവ് വരുന്ന സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ. 2025 ഏപ്രിൽ 14 നു സിനിമ തിയേറ്ററുകളിൽ എത്തും. തമിഴ് പുതുവർഷ ദിവസമായതു കൊണ്ടാണ് റിലീസിനായി ആ ദിവസം തിരഞ്ഞെടുത്തതെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ പറഞ്ഞു.
Celebration begins early 🥳 Get ready for “INDIAN-2 AN INTRO” a glimpse of #Indian2 🇮🇳 releasing on NOV 3 🗓️#HBDUlaganayagan
🌟 Ulaganayagan @ikamalhaasan 🎬 @shankarshanmugh 🎶 @anirudhofficial 📽️ @dop_ravivarman 🪙 @LycaProductions #Subaskaran @RedGiantMovies_ 🤝🏻… pic.twitter.com/awLd8I0zra
— Lyca Productions (@LycaProductions) October 29, 2023
20 വർഷത്തിനു ശേഷമാണ് കമലും ശങ്കറും ഒന്നിച്ചു സിനിമ ചെയ്യുന്നത്. ഇന്ത്യനിലെ സ്വാതന്ത്ര്യ സമരസേനാനി സേനാപതി നയിക്കുന്ന പുതിയ പോരാട്ടങ്ങളാണ് ഇന്ത്യൻ 2 വിന്റെ ഇതിവൃത്തം എന്നാണറിയുന്നത്.
Read more
കാജൽ അഗർവാളാണ് സിനിമയിലെ നായികയാവുന്നത്. ചിത്രത്തിന് വേണ്ടി കാജൽ അഗർവാൾ കളരിപ്പയറ്റിൽ പരിശീലനം നേടിയിരുന്നു. പ്രിയ ഭവാനി ശങ്കറും ഒരു പ്രധാന റോളിൽ എത്തുന്നു. ബോളിവുഡ് താരം വിദ്യുതി ജമാൽ, സിദ്ധാർത്ഥ്, ഐശ്വര്യ രാജേഷ്, രാകുൽ പ്രീത് സിംഗ്, എന്നിവർക്കൊപ്പം ഡൽഹി ഗണേഷും സിനിമയുടെ ഭാഗമാകും.