വരണമാല്യം ചാര്‍ത്തി, വധുവിനെ ഒന്ന് ചുംബിച്ചു; 'പിന്നെ ഒന്നും ഓര്‍മ്മയില്ല സാറെ'; വിവാഹ വേദിയില്‍ കൂട്ടത്തല്ല്

വിവാഹ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് നിരവധി കൗതുകകരമായ വാര്‍ത്തകളാണ് നിത്യവും പുറത്തുവരുന്നത്. വിവാഹ ചടങ്ങിനിടെ വരന്‍ വധുവിനെ ചുംബിച്ചതിനെ തുടര്‍ന്ന് വിവാഹ വേദിയില്‍ നടന്ന കൂട്ടയടിയാണ് ഇത്തരത്തില്‍ പുറത്തുവരുന്ന ഒടുവിലുത്തെ വാര്‍ത്ത. ഉത്തര്‍ പ്രദേശിലെ അശോക് നഗറിലാണ് സംഭവം നടന്നത്.

വരണമാല്യം ചാര്‍ത്തിയതിന് പിന്നാലെ വരന്‍ വധുവിനെ ചുംബിച്ചതോടെയാണ് വിവാഹച്ചടങ്ങ് കൂട്ടത്തല്ലിന് വേദിയായത്. വധുവിന്റെ സഹോദരിയുടെയും വിവാഹം ഇതേ വേദിയിലാണ് നടന്നത്. ആദ്യ വിവാഹം സാധാരണഗതിയില്‍ പൂര്‍ത്തിയാക്കിയപ്പോള്‍ രണ്ടാമത്തെ വിവാഹത്തില്‍ അടിപൊട്ടുകയായിരുന്നു.

Read more

വരന്‍ വധുവിനെ ചുംബിച്ചതിന് പിന്നാലെ ഇതില്‍ അസ്വസ്ഥരായ ബന്ധുക്കള്‍ ഇത് ചോദ്യം ചെയ്യുകയും വിവാഹ വേദിയിലേക്ക് കയറി ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തില്‍ വധുവിന്റെ പിതാവിനുള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്കേറ്റു. സംഭവത്തിന് പിന്നാലെ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിക്രമം നടത്തിയതിന് പൊലീസ് ഏഴ് പേരെ കസ്റ്റഡിയിലെടുത്തു.