ഐപിഎലില്‍ അവസാന മത്സരത്തിന് ഒരുങ്ങുന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് തിരിച്ചടിയായി ക്യാപ്റ്റന്‍ റിഷഭ് പന്തിന്റെ പരിക്ക്. സൂപ്പര്‍ താരത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ വീഡിയോയില്‍, നടക്കുമ്പോള്‍ ഇടതുകാലിന് അല്‍പം അസ്വസ്ഥതയുളളതായി കാണാം. കാലിന് ബാന്‍ഡേജ് കെട്ടിയ നിലയിലാണ് പന്തിനെ വീഡിയോയില്‍ കാണിക്കുന്നത്. സ്‌റ്റേഡിയത്തില്‍ വച്ച് ആരാധകരെ കണ്ട് അവര്‍ക്ക് ഓട്ടോഗ്രാഫും ഒപ്പം നിന്ന് ഫോട്ടോയും എടുക്കുകയാണ് താരം.
ഈ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. അതേസമയം ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരാണ് ലഖ്‌നൗവിന്റെ അവസാന മത്സരം. എല്‍എസ്ജിയുടെ പ്ലേഓഫ് സ്വപ്‌നങ്ങളെല്ലാം നേരത്തെ തന്നെ അവസാനിച്ചിരുന്നു. റിഷഭ് പന്തിന്റെ മോശം ഫോം തന്നെയാണ് അവരുടെ പ്ലേഓഫ് സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടിയായത്.
പന്ത് കൂടി ഫോമായിരുന്നെങ്കില്‍ അവര്‍ക്ക് പ്ലേഓഫില്‍ കയറാമായിരുന്നു. 27 കോടി പ്രൈസ് ടാഗ് സമ്മര്‍ദം ഈ സീസണില്‍ ലഖ്‌നൗ നായകനെ കാര്യമായി ബാധിച്ചിട്ടുണ്ട്. ബാറ്റിങ് പൊസിഷനില്‍ മാറ്റം വരുത്തിയാണ് ഇത്തവണ പന്ത് ടീമിനായി കളിച്ചത്. ക്യാപ്റ്റന്‍സി കുഴപ്പമില്ലെങ്കിലും ബാറ്റിങ്ങില്‍ കുറെകൂടി താരം മെച്ചപ്പെടാനുണ്ട് എന്നാണ് ആരാധകരും ക്രിക്കറ്റ് വിദഗ്ധരും ഉള്‍പ്പെടെ അഭിപ്രായപ്പെടുന്നത്.
Rishabh Pant giving autograph to fans. ❤️pic.twitter.com/s1ojlXNtfP
— Mufaddal Vohra (@mufaddal_vohra) May 27, 2025
Read more