മഹാരാഷ്ട്രയിലെ ഡോംബിവ്ലിയിൽ വ്യാവസായിക മേഖലയിൽ വൻ സ്ഫോടനം; 2 മരണം, 45 പേർക്ക് പരിക്ക്

മഹാരാഷ്ട്രയിലെ ഡോംബിവ്‌ലിയിലെ വ്യാവസായിക മേഖലയിലുണ്ടായ വൻ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു. സംഭവത്തിൽ 45 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സ്‌ഫോടന ശബ്ദം സ്ഥലത്ത് നിന്ന് 3 കിലോമീറ്റർ അകലെ വരെ എത്തി. പ്രദേശത്ത് തുടർച്ചയായി പൊട്ടിത്തെറികളുണ്ടാവുകയായിരുന്നു. വൻ പുകപടലമാണ് പ്രദേശത്ത് വമിച്ചത്.

ആംബർ കെമിക്കൽ കമ്പനിയുടെ നാല് ബോയിലറുകൾ പൊട്ടിത്തെറിച്ചതാണ് പൊട്ടിത്തെറിക്ക് കാരണമായത്. തീപിടിത്തത്തെ തുടർന്ന് രാസവസ്തുക്കൾ അടങ്ങിയ ഡ്രമ്മുകൾ പൊട്ടി സമീപത്തെ വീടുകളുടെ ജനൽ ചില്ലുകളും തകർന്നു. സമീപത്തെ വീടുകളിലേക്കും തീ പടർന്ന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

Image

Image

Read more