'താങ്കള്‍ക്ക് പ്രകൃതി ടീമില്‍ നിന്ന് ലഭിച്ചതിനെക്കാള്‍ കൂടുതല്‍ കിട്ടി', ഹൃദയം പോസ്റ്റര്‍ പങ്കു വെച്ചു കൊണ്ട് ജൂഡ്; ചര്‍ച്ചയായി കമന്റ്!

വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ പ്രണവ് മോഹന്‍ലാല്‍ നാകനായി എത്തിയ ഹൃദയം പ്രേക്ഷക ഹൃദയം കീഴടക്കിയിരിക്കുകയാണ്. പ്രണവിന്റെയും കല്യാണി പ്രിയദര്‍ശന്റെയും ദര്‍ശന രാജേന്ദ്രന്റെയും അശ്വത് ലാലിന്റെയുമൊക്കെ പ്രകടനം ശ്രദ്ധ നേടുകയാണ്.

ഇതിനിടെ ഹൃദയത്തിന് ആശംസകള്‍ അറിയിച്ച് സംവിധായകന്‍ ജൂഡ് ആന്തണി പങ്കുവച്ച പോസ്റ്റും അതിന് നല്‍കിയ കമന്റുമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ”മനസുകളില്‍ നിന്ന് മനസുകളിലേക്ക് പകരുന്ന ഹൃദയാനുഭവം” എന്ന ക്യാപ്ഷനോടെയുള്ള പ്രണവിന്റെ പോസ്റ്റര്‍ ആണ് ജൂഡ് പങ്കുവച്ചത്.

ഇതിന് താഴെയാണ് ഒരാള്‍ ”എത്ര കിട്ടി” എന്ന് കമന്റ് ചെയ്തത്. കമന്റിന് ജൂഡ് നല്‍കിയ മറുപടിയാണ് ചര്‍ച്ചയാകുന്നത്. ”താങ്കള്‍ക്ക് പ്രകൃതി ടീമില്‍ നിന്ന് ലഭിച്ചതിനെക്കാള്‍ കൂടുതല്‍” എന്നാണ് ജൂഡ് മറുപടിയായി കുറിച്ചിരിക്കുന്നത്.

No description available.

ജൂഡിന്റെ മറുപടിക്ക് പിന്നാലെ പ്രകൃതി ടീം ആരെണെന്നും എന്താണെന്നും ചോദിച്ചു കൊണ്ടുള്ള നിരവധി കമന്റുകളാണ് വരുന്നത്. അതേസമയം, ഹൃദയത്തിന് മികച്ച പ്രതികരണങ്ങളാണ് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. അരുണ്‍ നീലകണ്ഠന്‍ എന്ന കഥാപാത്രത്തിന്റെ 18 വയസു മുതലുള്ള ജീവിതമാണ് ചിത്രം പറയുന്നത്.