ഇതാണ് 'തുറമുഖ'ത്തിലെ മൈമു; ജോജു ജോര്‍ജിന്റെ ലുക്ക് പുറത്ത്

രാജീവ് രവി ഒരുക്കുന്ന “തുറമുഖം” ചിത്രത്തിലെ ജോജു ജോര്‍ജിന്റെ ലുക്ക് പുറത്ത്. മൈമു എന്ന കഥാപാത്രത്തെയാണ് ജോജു അവതരിപ്പിക്കുന്നത്. നിവിന്‍ പോളി കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത് സുകുമാരന്‍, നിമിഷ സജയന്‍, സുദേവ് നായര്‍, അര്‍ജുന്‍ അശോകന്‍, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, മണികണ്ഠന്‍ ആചാരി എന്നിവരും അഭിനയിക്കുന്നു.

മെയ് 13-ന് ഈദ് റിലീസായാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രമേയം. 1950-കളില്‍ സെറ്റ് ചെയ്ത പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.

Image may contain: 3 people, people standing, beard, outdoor and nature

കെ.എം ചിദംബരത്തിന്റെ “തുറമുഖം” എന്ന നാടകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം. കൊച്ചി തുറമുഖത്ത് അന്‍പതുകളുടെ തുടക്കത്തില്‍ നടന്ന തൊഴിലാളി സമരങ്ങളും വെടിവെയ്പ്പുമെല്ലാം ആധാരമാക്കിയുള്ളതായിരുന്നു ചിദംബരത്തിന്റെ നാടകം. നാടകത്തിന് തിരക്കഥാരൂപം സൃഷ്ടിച്ചത് അദ്ദേഹത്തിന്റെ മകന്‍ ഗോപന്‍ ചിദംബരമാണ്.

Image may contain: 6 people, text

നേരത്തേ അമല്‍ നീരദ് സംവിധാനം ചെയ്ത ഇയ്യോബിന്റെ പുസ്തകത്തിന് രചന നിര്‍വ്വഹിച്ചതും ഗോപന്‍ ചിദംബരം ആയിരുന്നു. അതേസമയം, കമ്മട്ടിപ്പാടം ചിത്രത്തിന് ശേഷം രാജീവ് രവി ഒരുക്കുന്ന ചിത്രമാണ് തുറമുഖം. കുറ്റവും ശിക്ഷയും ആണ് സംവിധായകന്‍ ഒരുക്കുന്ന പുതിയ ചിത്രം.