ജൂനിയർ എൻടിആറിന്റെ നായികയായി ദേവര എന്ന ചിത്രത്തിലൂടെ ദക്ഷിണേന്ത്യൻ സിനിമയിലും തിളങ്ങിയ താരമാണ് ജാൻവി കപൂർ. സിനിമയുടെ വിജയം നടിയുടെ കരിയറിൽ വഴിത്തിരിവായി മാറി. ദേവരയിലെ ചുട്ടമല്ലെ ഗാനരംഗത്തിലൂടെയാണ് നടി തെന്നിന്ത്യൻ സിനിമാപ്രേമികളുടെയും ഇഷ്ടതാരമായത്. ദേവരയ്ക്ക് ശേഷം രാംചരൺ നായകനായ പെദ്ധി എന്ന ചിത്രത്തിലാണ് ജാൻവി അഭിനയിക്കുന്നത്.സിനിമയ്ക്കായി റെക്കോഡ് പ്രതിഫലമാണ് നടി വാങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.
രാം ചരണിന്റെ പാൻ ഇന്ത്യന്‍ ചിത്രമായ പെദ്ധി ബുച്ചി ബാബു സനയാണ് സംവിധാനം ചെയ്യുന്നത്. ക്രിക്കറ്റിന്റെ പശ്ചാത്തലത്തിൽ ഒരു പക്കാ റോ ആക്ഷൻ ചിത്രമായിട്ടാണ് സിനിമ ഒരുങ്ങുന്നത്. പെദ്ധിക്കായി ആറ് കോടിയാണ് ജാൻവി കപൂർ പ്രതിഫലം വാങ്ങുന്നതെന്നാണ് വിവരം. നടിയുടെ കരിയറിലെ ഏറ്റവും ഉയർന്ന പ്രതിഫലമാണ് ഇത്.
Read more
ദേവരയ്ക്ക് അഞ്ച് കോടി രൂപയായിരുന്നു ജാൻവിക്ക് ലഭിച്ചത്. രാംചരൺ ചിത്രം 2026 മാർച്ച് 27 നാണ് റിലീസ് ചെയ്യുക. വൃദ്ധി സിനിമാസിന്റെ ബാനറില്‍ വെങ്കട സതീഷ് കിലാരു ആണ് നിര്‍മാണം. മൈത്രി മൂവി മേക്കര്‍സ്, സുകുമാര്‍ റൈറ്റിങ്‌സ് എന്നിവര്‍ ചേര്‍ന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ കന്നഡ സൂപ്പര്‍താരം ശിവരാജ് കുമാറും നിര്‍ണായക വേഷം ചെയ്യുന്നുണ്ട്. എ ആർ റഹ്‌മാൻ ആണ് സംഗീതം.