ആദ്യബഹിരാകാശ ചിത്രമായ 'ടിക് ടിക് ടിക്' ഇനിയും വൈകും, നായകന്‍ ജയം രവി പറയുന്നു

 

ജയം രവി നായകനായെത്തുന്ന ഇന്ത്യയുടെ ആദ്യ ബഹിരാകാശ ചിത്രമാണ് ടിക് ടിക് ടിക്. റിപ്പബ്ലിക് ദിനമായ ഇന്ന് ചിത്രം തീയേറ്ററുകളിലെത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. എന്നാല്‍ ചിത്രം ജനുവരി 26ന് തീയേറ്ററുകളിലെത്തില്ലെന്ന് നായകന്‍ ജയം രവി തന്നെ തന്റെ ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നു.

ചിത്രം തീയേറ്ററുകളിലെത്താന്‍ ചുരുങ്ങിയത് രണ്ടാഴ്ച്ചയെങ്കിലും കാത്തിരിയ്ക്കണമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഭൂമിയെ നശിപ്പിക്കാന്‍ പാഞ്ഞടുത്തു കൊണ്ടിരിക്കുന്ന ഒരു ഗ്രഹത്തെ നേരിടുന്നതിനായുള്ള ഒരു സംഘം ശാസ്ത്രഞ്ജരുടെ പ്രയത്‌നമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ശക്തി സുന്ദര്‍ രാജനാണ്  സംവിധായകന്‍.  മിരുതനു ശേഷം ശക്തി സുന്ദര്‍ രാജനും ജയം രവിയും ഒന്നിക്കുന്ന സിനിമ  കൂടിയാണിത്.

രവിയെക്കൂടാതെ ആരോണ്‍ അസീസ്, നിവേദ പേതുരാജ്, രമേഷ് തിലക് എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴ് പതിപ്പ് നിമിര്‍, അനുഷ്‌ക ഷെട്ടിയുടെ ബാഗമതി, പത്മാവതിന്റെ തമിഴ് പതിപ്പ്, ഭൂപതി പാണ്ഡ്യന്‍ സംവിധാനം നിര്‍വ്വഹിച്ചിരിയ്ക്കുന്ന മന്നാര്‍ വഗയരെ എന്നീ തമിഴ് സിനിമകളാണ് 26ന് തീയേറ്ററുകളിലെത്തുന്നത്.