അതൊന്നും വിഷയമല്ല, തോറ്റ് പിന്മാറാതിരിയ്ക്കുന്നതിലാണ് കാര്യം; ഗോപി സുന്ദറിന്റെയും അമൃതയുടെയും പുതിയ പോസ്റ്റ് വൈറല്‍

 

അമൃത സുരേഷും ഗോപി സുന്ദറും പങ്കുവയ്ക്കുന്ന ഓരോ ഫോട്ടോയും ഇപ്പോള്‍ വളരെ പെട്ടെന്ന് തന്നെയാണ് ് വൈറലാവുന്നത്. ഇപ്പോഴിതാ ഏറ്റവും ഒടുവില്‍ വൈറലായിരിയ്ക്കുന്നത് ബ്യൂട്ടി പാര്‍ലറിലില്‍ നിന്നും എടുത്ത ഒരു മിറര്‍ സെല്‍ഫിയാണ്. എന്റെ കണ്ണാടി (My Mirror) എന്ന് പറഞ്ഞുകൊണ്ടാണ് അമൃത ഫോട്ടോ പങ്കുവച്ചിരിയ്ക്കുന്നത്.

പുതിയ ലുക്കിനെ കുറിച്ച് പറഞ്ഞ് ഇതിന് തൊട്ട് മുന്‍പ് അമൃത സുരേഷ് മറ്റൊരു പോസ്റ്റ് കൂടെ പങ്കുവച്ചിരുന്നു. ‘നിങ്ങള്‍ എന്ത് കരുതുന്നു, എങ്ങിനെ ഡ്രസ്സ് ചെയ്യുന്നു, അത് എങ്ങിനെ ഷോ ചെയ്യപ്പെടുന്നു എന്നതൊന്നും വിഷയമല്ല, തോറ്റ് പിന്മാറാതിരിയ്ക്കുന്നതിലാണ് കാര്യം’ എന്ന് ക്യാപ്ഷനോടെയാണ് ആ പോസ്റ്റ്.

ഗോപി സുന്ദറുമായുള്ള പ്രണയം പരസ്യമാക്കിയതിന് ശേഷം ധാരാളം വിമര്‍ശനങ്ങളാണ് ഇരുവര്‍ക്കും നേരെ ഉയരുന്നത്. മറ്റുള്ളവര്‍ നമ്മളെ തെറ്റായി മനസ്സിലാക്കുമ്പോഴും തെറ്റായി വിധിയ്ക്കുമ്പോഴും മിണ്ടാതിരിയ്ക്കുന്നതാണ് നല്ലത് എന്ന് കഴിഞ്ഞ ദിവസം അമൃത ഒരു പോസ്റ്റിലൂടെ പറഞ്ഞിരുന്നു.

സോഷ്യല്‍ മീഡിയയില്‍ ഒരുപാട് വിമര്‍ശിക്കപ്പെട്ട സ്വകാര്യ ജീവിതമാണ് ഗോപി സുന്ദറിന്റേത്. ആദ്യ ഭാര്യ പ്രിയയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തുന്നതിന് മുന്‍പെ തന്നെ അഭയ ഹിരണ്‍മയിയ്ക്കൊപ്പം ലിവിങ് റിലേഷനില്‍ ആയിരുന്നു. പത്ത് വര്‍ഷത്തിലേറെ ആ ബന്ധത്തില്‍ തുടര്‍ന്നതിന് ശേഷമാണ് ഇപ്പോള്‍ അമൃതയ്ക്കൊപ്പമുള്ള പുതിയ ജീവിതം ആരംഭിച്ചിരിയ്ക്കുന്നത്.