നാല്‍പത് വയസ്സിന് ഇളയ നായിക; ചര്‍ച്ചയായി രജനികാന്തിന്റെ പുതിയ ചിത്രം

ജയിലര്‍ എന്ന ചിത്രമാണ് രജനികാന്ത് നായകനായി എത്തുന്ന പുതിയ സിനിമ. ആഗസ്റ്റ് പതിനഞ്ചിനോ ഇരുപതിനോ ഇതിന്റെ ഷൂട്ടിങ് ആരംഭിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഇപ്പോഴിതാ, ചിത്രത്തില്‍ രജനിയുടെ നായികയായിട്ടെത്തുന്ന നടിയെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

നെല്‍സന്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത് സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ചിത്രമാണ് ജയിലര്‍. അനിരുദ്ധാണ് സംഗീതം നിര്‍വഹിക്കുന്നതും. കന്നടത്തിലെ സൂപ്പര്‍താരം ശിവരാജ് കുമാറും നടി രമ്യ കൃഷ്ണനും ഈ സിനിമയുടെ ഭാഗമാണെന്ന് നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ചിത്രത്തിലെ നായികയെ കുറിച്ചിട്ടുള്ള അഭ്യൂഹങ്ങളാണ് ഈ ദിവസങ്ങളില്‍ വന്ന് കൊണ്ടിരിക്കുന്നത്.

Read more

എന്നാലിപ്പോള്‍ വീണ്ടും കോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ മറ്റൊരു വാര്‍ത്തയാണ് പ്രചരിക്കുന്നത്. രജനികാന്തിന്റെ നായികയായി നടി തമന്ന ഭാട്ടിയ എത്തിയേക്കുമെന്നാണ് പുതിയ വിവരം. ഈ വാര്‍ത്ത സത്യമാണെങ്കില്‍ തന്നെക്കാളും നാല്‍പത് വയസിന് പ്രായം കുറവുള്ള നായികയുടെ കൂടെയാവും രജനി അഭിനയിക്കുക. നിലവില്‍ രജനികാന്തിന് 71 വയസാണ്. ഇരുവരും തമ്മില്‍ പ്രണയരംഗങ്ങള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.