ഇലോൺ മസ്ക്കിന്റെ ജീവിതം ഹോളിവുഡിലേക്ക്; ചിത്രമൊരുക്കുന്നത് വിഖ്യാത അമേരിക്കൻ സംവിധായകൻ

ബ്ലാക്ക് സ്വാൻ, മദർ, റെക്വിം ഫോർ എ ഡ്രീം, ദി റെസ്ലർ, ദി വെയ്ല്‍, പെെ, എന്നീ മികച്ച സിനിമകളുടെ സംവിധായകനായ ഡാരൻ അരണോഫ്സ്കി തന്റെ ഏറ്റവും പുതിയ ചിത്രവുമായി വരുന്നു. ടെസ്ല സ്ഥാപകൻ ഇലോൺ മസ്ക്കിന്റെ ജീവിതമാണ് ഇത്തവണ സിനിമയാവുന്നത്.

വാൾട്ടർ ഐസക്‌സണിന്റെ രചിച്ച ഇലോൺ മസ്കിന്റെ ജീവചരിത്രമായ ‘ഇലോൺ മസ്‌ക്’ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. വാൾട്ടർ ഐസക്‌സണിന്റെ തന്നെ ‘സ്റ്റീവ് ജോബ്സ്’ എന്ന പുസ്തകത്തെ ആസ്പദമാക്കി സ്റ്റീവ് ജോബ്സ് എന്ന സിനിമ സംവിധാനം ചെയ്തത് ഡാനി ബോയൽ ആയിരുന്നു.

മസ്ക്കിന്റെ വ്യക്തിജീവിതത്തിന് പുറമെ ബഹിരാകാശ ഗവേഷണം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, തുടങ്ങീ സകല മേഖലകളും സിനിമ പ്രമേയമാക്കുന്നുണ്ട്. സിനിമയുടെ കാസ്റ്റിംഗ് സംബന്ധിച്ച് മറ്റ് വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

എ24 പ്രൊഡക്ഷൻ ഹൗസാണ് ഇലോൺ മസ്കിന്റെ ജീവചരിത്രം നിർമിക്കുന്നത്. ബ്രെന്‍ഡന്‍ ഫ്രേസറിന് മികച്ച നടനുള്ള അക്കാദമി അവാർഡ് ലഭിച്ച അരണോഫ്സ്കിയുടെ ‘ദി വെയ്ൽ’ നിർമ്മിച്ചതും എ24 പ്രൊഡക്ഷൻ ഹൗസാണ്.